ഉംറ്റാറ്റ: ഗണിതശാസ്ത്രത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടു ലോകപ്രശസ്തമായ ഹോറയിസൻ എഡ്യുക്കേഷണൽ ട്രസ്റ്റ് ഏർപ്പെ ടുത്തിയിട്ടുള്ള ആഫ്രിക്കയിലെ മത്സരപരീക്ഷയിൽ സൗത്ത് ആഫ്രിക്കയിലെ ഈസേ്‌ററണ് കേപ്പ് പ്രവിശ്യയിൽ നിന്നുള്ള ആഷിഖ് കളരിപ്പറമ്പിൽ ഒന്നാമതെത്തി. 13500ൽ പരം മത്സരാർത്ഥികളെ പിന്തള്ളിയാണ് ആഷിഖ് വിജയം കൈവരിച്ചത്.

സ്വർണ  മെഡലും, സർട്ടിഫിക്കറ്റും ഒട്ടനവധി സമ്മാനങ്ങളും വാരിക്കൂട്ടിയ ആഷിഖ് ആലപ്പുഴ വേഴപ്ര കളരിപ്പറമ്പിൽ അഭിലാഷ് കെ ജോണിന്റെയും സ്വീറ്റി കെ ജോണിന്റെയും ഏക പുത്രനാണ്. അഭിലാഷ് റയിൻബോ ഗ്ലാസ്സ് കമ്പനിയുടെ ഉംറ്റാറ്റാ ഏരിയ മാനേജരും, സ്വീറ്റി ലൈഫ് ഗ്രൂപ്പ് സെന്റ് മേരീസ് ആശുപത്രിയിൽ നഴ്‌സിങ് മാനേജരുമായി  ജോലി ചെയ്തു വരുന്നു.
ഉംറ്റാറ്റായിലെ പ്രമുഖമായ ട്രാൻസ്‌കായി പ്രൈമറി സ്‌കൂൾ എഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ആഷിഖ് എല്ലാ വർഷവും സ്‌കൂളിൽ ഒന്നാമനാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കിടയിൽ മലയാളിയായ ആഷിഖിന്റെ നേട്ടം എടുത്തുപറയേണ്ടതാണ്.
ജോഹന്നസ്ബർഗിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ആഷിഖ്.