- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു; ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായി ഫോറൻസിക് റിപ്പോട്ട്; റിപ്പോർട്ട് പുറത്ത് വന്നിട്ടും പ്രതികരിക്കാതെ അന്വേഷണസംഘം
ലഖീംപ്പൂർ: ഖേരി സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടിയുതിർക്കപ്പട്ടതായി വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഫോറൻസിക് റിപ്പോർട്ട് സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.
കർഷകർക്ക് നേരെ ആശിഷ് മിശ്ര വെടിയുതിർത്തതായി സംഭവദിവസം തന്നെ ആരോപണം ഉയർന്നിരുന്നു. കർഷകരുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന ഫോറൻസിക് റിപ്പോർട്ട്.ലഖീംപ്പൂർ ഖേരി സംഭവത്തെ തുടർന്ന് ആശിഷ് മിശ്രയുടെ തോക്കടക്കം നാലോളം മാരകായുധങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മുൻ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ മരുമകൻ അങ്കിത് ദാസിന്റെ കൈവശമുള്ള പിസ്റ്റളും ഇയാളുടെ ബോഡി ഗാർഡിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇപ്പോൾ ഫോറൻസിക് പരിശോധനക്ക് വിധേയമായ തോക്കടക്കമുള്ള മൂന്ന് ആയുധങ്ങളിൽ നിന്ന് വെടിയുതിർക്കപ്പെട്ടതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.കഴിഞ്ഞ മാസമാണ് ലഖീംപ്പൂർ ഖേരിയിൽ കർഷകർക്ക് നേരെ അജയ് മിശ്ര അടക്കമുള്ള സംഘം ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നാലു കർഷകരുൾപ്പടെ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ നടന്ന കടുത്ത പ്രതിഷേധത്തെ തുടർന്ന് ആശിഷ് മിശ്രയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ