കൊച്ചി: ആസിഫ് അലിയുടെ സഹോദരൻ അഷ്‌കർ അലി നായകനായി എത്തുന്ന കാമുകിയുടെ ട്രെയിലർ പുറത്തിറങ്ങി. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ യുട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതായാണ് നിൽക്കുന്നത്. ഇതിഹാസ സ്‌റ്റൈൽ എന്നീ ചിത്രങ്ങളൊരുക്കിയ ബിനു എസ് ആണ് കാമുകി സംവിധാനം ചെയ്യുന്നത്.

ഫസ്റ്റ് ക്ലാപ് മൂവീസിന്റെ ബാനറിൽ ഉമേഷ് ഉണ്ണിക്കൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്.