- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർ തോൽവികൾക്ക് അവസാനമില്ല; രണ്ടാമത്തെ കോച്ചും കൊൽക്കത്തയെ ഉപേക്ഷിച്ചു; ഒരു മത്സരം കൂടെ ബാക്കിയുള്ളപ്പോൾ രാജി വെച്ചൊഴിഞ്ഞ് ആഷ്‌ലി വെസ്റ്റ് വൂഡ്; ഈ സീസണിലെ ഐ എസ് എൽ കോച്ചുമാർക്ക് ഇത് ശനിദശ
കൊൽക്കത്ത: എടികെ കൊൽക്കത്തയുടെ കോച്ചായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ പണിയാണ് തെറിച്ചപ്പോൾ ആ സ്ഥാനം ധൈര്യപൂർവ്വം ഏറ്റെടുത്ത ടെക്‌നിക്കൽ ഡയറക്ടറായിരുന്ന ആഷ്‌ലി വെസ്റ്റ് വൂഡും കോച്ചിങ് പണി മതിയാക്കി. തുടർ തോൽവികളാണ് ടീമിന്റെ കോച്ചിങ് സ്ഥാനം രാജി വെക്കാൻ ആഷ്‌ലിയെ നിർബന്ധിച്ചത്. സീസണിൽ ഒരു മത്സരം കൂടെ ശേഷിക്കെയാണ് എടികെയുടെ സീസണിലെ രണ്ടാം പരിശീലകനും രാജിവെക്കുന്നത്. 10 മത്സരങ്ങളിൽ വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്തായപ്പോഴായിരുന്നു ടെഡി പോയതെങ്കിൽ ആഷ്‌ലി കോച്ചായതിന് ശേഷം ഒരു മത്സരവും ജയിക്കാൻ ടീമിന് ആയിരുന്നില്ല. വെറും മൂന്നു മത്സരങ്ങൾ മാത്രമാണ് സീസണിൽ എടികെ കൊൽക്കത്ത വിജയിച്ചത്. അവസാന എട്ടു മത്സരങ്ങളിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ ആവാത്ത കൊൽക്കത്ത നിലവിൽ ഒമ്ബതാം സ്ഥാനത്താണ് നിൽക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ചിനും കൊൽക്കത്തയുടെ ആദ്യത്തെ കോച്ചും പോയതിന് ശേഷമുള്ള പുതിയ കോച്ചാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്.
കൊൽക്കത്ത: എടികെ കൊൽക്കത്തയുടെ കോച്ചായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ പണിയാണ് തെറിച്ചപ്പോൾ ആ സ്ഥാനം ധൈര്യപൂർവ്വം ഏറ്റെടുത്ത ടെക്‌നിക്കൽ ഡയറക്ടറായിരുന്ന ആഷ്‌ലി വെസ്റ്റ് വൂഡും കോച്ചിങ് പണി മതിയാക്കി.
തുടർ തോൽവികളാണ് ടീമിന്റെ കോച്ചിങ് സ്ഥാനം രാജി വെക്കാൻ ആഷ്‌ലിയെ നിർബന്ധിച്ചത്. സീസണിൽ ഒരു മത്സരം കൂടെ ശേഷിക്കെയാണ് എടികെയുടെ സീസണിലെ രണ്ടാം പരിശീലകനും രാജിവെക്കുന്നത്. 10 മത്സരങ്ങളിൽ വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്തായപ്പോഴായിരുന്നു ടെഡി പോയതെങ്കിൽ ആഷ്‌ലി കോച്ചായതിന് ശേഷം ഒരു മത്സരവും ജയിക്കാൻ ടീമിന് ആയിരുന്നില്ല.
വെറും മൂന്നു മത്സരങ്ങൾ മാത്രമാണ് സീസണിൽ എടികെ കൊൽക്കത്ത വിജയിച്ചത്. അവസാന എട്ടു മത്സരങ്ങളിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ ആവാത്ത കൊൽക്കത്ത നിലവിൽ ഒമ്ബതാം സ്ഥാനത്താണ് നിൽക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ചിനും കൊൽക്കത്തയുടെ ആദ്യത്തെ കോച്ചും പോയതിന് ശേഷമുള്ള പുതിയ കോച്ചാണ് ഇപ്പോൾ പുറത്തേക്ക് പോകുന്നത്.