ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന ഭക്ഷണ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പന്നിയിറച്ചി വാഗ്ദാനം ചെയ്ത് കോളേജ് അദ്ധ്യാപകൻ. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജ് അദ്ധ്യാപകനും മുസ്‌ലീം മതവിശ്വാസിയുമായ ആഷ്‌ലിയാണ് തന്റെ ഫേസ്‌ബുക്കിലൂടെ ഈ വാഗ്ദാനം നടത്തിയിരിക്കുന്നത്.

ഡൽഹി സെന്റ് സ്റ്റീഫൻ കോളേജ് പ്രൊഫസറായ കോഴിക്കോട്ടുകാരൻ എൻ.പി ആഷ്‌ലിയാണ് മുസ്ലീങ്ങൾ പറയാനറയ്ക്കുന്ന പ്രവൃത്തിയിലൂടെ പുതു മാതൃക കാട്ടാനൊരുങ്ങുന്നത്. പന്നിയിറച്ചി കഴിക്കാനാഗ്രഹിക്കുന്ന അഞ്ചുപേർക്ക് അവർക്കിഷ്ടമുള്ള വിഭവം വാങ്ങിത്തരാമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആഷ്‌ലിയുടെ വാഗ്ദാനം. നേരിട്ടറിയാവുന്നവർ മാത്രമേ വരാവൂ എന്ന നിബന്ധനയില്ലെന്നും അദ്ദേഹം പറയുന്നു.

അനിവാര്യമായ ഒരു പ്രതിഷേധത്തിനു നേതൃത്വം നൽകുകയാണ് കേരളവർമ്മ കോളജിലെ വിദ്യാർത്ഥികൾ ചെയ്തുകൊണ്ടിരിക്കുന്നത്
താനൊരു മുസ് ലീമായതിനാൽ പന്നിയിറച്ചി കഴിക്കാറില്ല എന്നാൽ അത് കഴിക്കാനുള്ള മറ്റുള്ളവരുടെ അവകാശം സംരക്ഷിപ്പെടണമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അതുകൊണ്ട് തന്നെ തന്റെ പോസ്റ്റ് വായിക്കുന്ന അഞ്ച് പേർക്ക് ' പോർക്ക് വിഭവം' വാഗ്ദാനം ചെയ്യുന്നുവെന്നും ആഷ്‌ലി പറയുന്നു.

കഴിക്കാൻ ആഗ്രഹിക്കുന്നവരെ അതിനനുവദിക്കണമെന്നാണ് തന്റെ നിലപാട്. അതേസമയം, ഇക്കാര്യത്തിൽ ആരേയും നിർബന്ധിക്കാൻ പാടില്ല. ഇൻബോക്‌സിൽ തങ്ങളുടെ ഫോൺ നമ്പറും പേരും താമസിക്കുന്ന സ്ഥലവും വ്യക്തമാക്കിയാൽ ഏത് ഹോട്ടലിൽ പോകണമെന്ന് തെരഞ്ഞെടുക്കാൻ സൗകര്യമാകും ആഷ്‌ലി പറയുന്നു. 200 ഹിന്ദുത്വവാദികൾ ചേർന്ന് മുസ്ലിം മതവിശ്വാസിയെ തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തിലാണ് തന്റെ ആലോചന. ഇത്തരക്കാർക്ക് ജനാധിപത്യത്തിന്റെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചെറുമാതൃക കാട്ടിക്കൊടുക്കാൻ ആഗ്രഹിക്കുന്നതായും ആഷ്‌ലി പറയുന്നു.

പന്നിയിറച്ചി കഴിക്കുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്നത് എനിക്കറിയാം. പന്നി കഴിച്ചതിന്റെ പേരിൽ ആരെയും തല്ലിക്കൊന്നിട്ടുമില്ല. എന്നാൽ ജനാധിപത്യത്തിന്റെയും മാനികതയുടെയും മനുഷ്യത്വത്തിന്റെയും ചില ഉദാഹരണങ്ങൾ ഇക്കൂട്ടർക്ക് കാണിച്ച് കൊടുക്കുണ്ടതുണ്ട്. നമ്മുടെ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് മേൽ എല്ലായ്‌പ്പോഴും അടിച്ചേൽപ്പിക്കേണ്ടവയല്ല. ഇതാണ് ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത്.

ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്ന ആൾക്കൂട്ട ഭീകരതയും വിഷലിപ്തമായ പ്രസ്താവനകളും ഇന്ത്യയെ ദുർബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യും. ഇപ്പോഴല്ലെങ്കിൽ പിന്നീട്. ആഷ്‌ലി കൂട്ടിച്ചേർത്തു.