ന്യുയോർക്ക്: ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന കേസിലെ പിന്നിലെ അണിയറക്കഥകൾ കേട്ടപ്പോൾ എല്ലാവരും അമ്പരന്നു, കാരണം ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്നാണ് ചോദ്യം.

ആഷ്‌ലി വേഡും ഏജലിക്കായും ബാല്യകാലം മുതൽ ഉറ്റ സുഹൃത്തുക്കളായിരുന്നു, വർഷങ്ങളുടെ ബന്ധമുള്ള ഇരുവരും തമ്മിൽ ഗാഢമായ സൗഹൃദം തന്നെയുണ്ടായിരുന്നു.

നവംബർ 2015 ന് ആയിരുന്നു സംഭവം നടക്കുന്നത്. ആഷ്ലി വേഡ് വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോകുകയായിരുന്നു, പോകുന്ന വഴിയിലായിരുന്നു ഏജലിക്കായുടെ വീട്. എട്ടുമാസം ഗർഭിണിയായിരുന്ന ഏജലിക്കായുടെ വീട്ടിൽ കയറുകയായിരുന്നു.

തനിക്ക് കുട്ടിയില്ലാത്തതിൽ ആഷ്‌ലി വേഡിന് വലിയ വിഷമം ഉണ്ടായിരുന്നു, സ്വന്തം വീട്ടിൽ കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിവെച്ചിരുന്ന ആഷ്‌ലി തന്റെ കമുകനോട് താൻ പ്രഗ്നന്റ് ആണ് എന്നും പറഞ്ഞിരുന്നു.

സുഹൃത്ത് ആയ ഏജലിക്കാ പ്രഗ്നനന്റ് ആയതോടെ ആഷ്‌ലി വലിയ നിരാശയിൽ ആയിരുന്നു, ഇതെ തുടർനന്നാണ് സുഹൃത്തിനെ കൊന്ന് കുട്ടിയെ സ്വന്തമാക്കാൻ ആഷ്‌ലി തീരുമാനിക്കുന്നത്.

തുടർന്ന വീട്ടിലെത്തി ഏജലിക്കായെ കഴുത്തറുത്ത് ആദ്യം കൊല്ലുകയായിരുന്നു. പിന്നീട് ഒരു സർജന്റെ കൃത്യതയോടെ വയര് പിളർന്നു കൂട്ടിയെ പുറത്തെടുത്തു, കാമുകനായ എയ്ഞ്ചൽ പ്രൈലൗയെ വിളിച്ച വരുത്തിയപ്പോൾ തന്റെ കാമുകി ചോരയൊലിപ്പിക്കുന്ന കുട്ടിയുമായി നടക്കുന്നത് കണ്ടു പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോൾ റൂമിലും സ്‌റൈർകേസിനടിയിലും ചോര തളം കെട്ടി കിടക്കുന്നതു കണ്ടു.ടോയ്ലറ്റിലേക്കുള്ള വഴിയിൽ കത്തിയും പ്ലാസെന്റയും, അതിനപ്പുറം ചോരയിൽ കുളിച്ചു ഏജലിക്കായുടെ ശരീരം.

കുട്ടിയെ പിന്നീട് അടിയന്തിര ശൂശ്രൂഷകൾ നൽകി രക്ഷിച്ചു. മാനസിക രോഗത്തിനു അടിമയായിരുന്ന ആഷ്ലി വേഡന്ന അറ്റോർണിയുടെ വാദം കോടതി അംഗീകരിച്ചില്ല.