- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആശുപത്രി വിട്ടു
ജയ്പുർ: ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആശുപത്രി വിട്ടു. ജയ്പുറിലെ സവായി മാൻസിങ് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് ആൻജിയോപ്ളാസ്റ്റി നടത്തിയത്.
ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അദ്ദേഹം വിശ്രമത്തിലായിരിക്കും. ആശുപത്രിയിൽ തന്നെ പരിചരിച്ച ഡോക്ടർമാരോടും നഴ്സുമാരോടും മറ്റു സ്റ്റാഫുകളോടും ഗെഹ്ലോത് ട്വിറ്ററിലൂടെ നന്ദിയറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസം ഗെഹ്ലോതിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷമാണ് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.
ന്യൂസ് ഡെസ്ക്
Next Story