- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹറിനിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു; മരണം വിളിച്ചത് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശിയെ
മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് വടകര രാവരച്ചി കണ്ടിയിൽ അശോകൻ (45) ആണ് ഇന്നലെ അർദ്ധരാത്രിയോടെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ച അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗുദൈബിയയിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയിരുന്നു. മൂത്രത്തിൽ കല്ല് എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അതിനുള്ള മരുന്ന് കഴിച്ചു. എന്നാൽ ജോലിക്കു പോയപ്പോൾ പനിയും കടുത്ത വിറയലും അനുഭവപ്പെട്ട് അതേ മെഡിക്കൽ സെന്ററിൽ കൊണ്ട് പോയെങ്കിലും അവിടെനിന്നും അസുഖം മൂർച്ഛിച്ച് സൽമാനിയ മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ എത്തിക്കുകയായിരുന്നു. കരൾ രോഗമാണെന്നാണ് ഡോക്ടർമാർ അവിടെനിന്നും അറിയിച്ചത്. വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി വളരെ മോശമാവുകയും ഇന്നലെ അർദ്ധരാത്രി മരിക്കുകയും ചെയ്തു. എ.എ.എ ഹോംസിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുറച്ചു നാളുകൾക്ക് മുൻപാണ് കുടുംബത്തെ നാട്ടിലേക്കയച്ചത്. ഭാര്യ: ശ്രീജ, മക്കൾ: ആര്യ (12), അവന്തിക (8), കൂടാതെ മൂന്ന് വയസ്സുള്ള മകനുമുണ്ട്.
മനാമ: സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് വടകര രാവരച്ചി കണ്ടിയിൽ അശോകൻ (45) ആണ് ഇന്നലെ അർദ്ധരാത്രിയോടെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച്ച അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗുദൈബിയയിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയിരുന്നു. മൂത്രത്തിൽ കല്ല് എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അതിനുള്ള മരുന്ന് കഴിച്ചു. എന്നാൽ ജോലിക്കു പോയപ്പോൾ
പനിയും കടുത്ത വിറയലും അനുഭവപ്പെട്ട് അതേ മെഡിക്കൽ സെന്ററിൽ കൊണ്ട് പോയെങ്കിലും അവിടെനിന്നും അസുഖം മൂർച്ഛിച്ച് സൽമാനിയ മെഡിക്കൽ കോളേജിലേയ്ക്ക് ആംബുലൻസിൽ എത്തിക്കുകയായിരുന്നു.
കരൾ രോഗമാണെന്നാണ് ഡോക്ടർമാർ അവിടെനിന്നും അറിയിച്ചത്. വെള്ളിയാഴ്ച ആരോഗ്യ സ്ഥിതി വളരെ മോശമാവുകയും ഇന്നലെ അർദ്ധരാത്രി മരിക്കുകയും ചെയ്തു. എ.എ.എ ഹോംസിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കുറച്ചു നാളുകൾക്ക് മുൻപാണ് കുടുംബത്തെ നാട്ടിലേക്കയച്ചത്. ഭാര്യ: ശ്രീജ, മക്കൾ: ആര്യ (12), അവന്തിക (8), കൂടാതെ മൂന്ന് വയസ്സുള്ള മകനുമുണ്ട്.