- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് പക്ഷാഘാതവും പിന്നാലെ ശരീരവും തളർന്നു; സ്പോൺസറിലൂടെ നിയമക്കുരുക്കിലും പെട്ടു; കഷ്ടപ്പാടുകൾക്കൊടുവിൽ കൊല്ലം സ്വദേശി അഷ്റഫ് നാടണഞ്ഞു
റിയാദ്: കോവിഡ് ബാധയെ തുടർന്ന് പക്ഷാഘാതം പിടിപെടുകയും ശരീരം തളരുകയും ചെയ്ത കൊല്ലം സ്വദേശി അഷ്റഫ് നാടണഞ്ഞു. റിയാദിലെ കേളി കലാസാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ സഹായത്തോടെയാണ് അഷ്റഫിനെ നാട്ടിലെത്തിച്ചത്. അൽഖർജിനു സമീപം ദിലം പട്ടണത്തിൽ ലഘുഭക്ഷണശാല (ബൂഫിയ)യിൽ ജോലി ചെയ്തിരുന്ന അഷ്റഫിനെ ആദ്യം കോവിഡ് ബാധിക്കുകയും തുടർന്ന് ശരീരത്തിന്റെ ഒരുവശം തളർന്നു പോവുകയായിരുന്നു.
ഇതിനിടയിൽ സ്‌പോൺസർ അഷ്റഫിനെ കാണാനില്ല എന്ന് തെറ്റായ വിവരം നൽകി ഹുറൂബ് ആക്കി. ജവാസത്തിന്റെ ഹുറൂബ് നിയമക്കുരുക്കിൽ കുടുങ്ങിയ അഷ്‌റഫിന് ഇതുമൂലം നാട്ടിൽ പോകാനായില്ല. ഇതിനെ തുടർന്നാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ സഹായം തേടിയത്.
ജീവകാരുണ്യ വിഭാഗം കൺവീനർ നാസറിന്റെ ശ്രമഫലമായി തൊഴിൽ മന്ത്രാലയത്തിൽനിന്ന് ഹുറൂബും മറ്റു നിയമക്കുരുക്കുകളും നീക്കി നാട്ടിൽ പോകാനാവശ്യമായ രേഖകളും ഒരുക്കി കഴിഞ്ഞ ദിവസം അഷ്റഫിനെ നാട്ടിലേക്ക് യാത്രയാക്കി.