- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തു കേസിലെ ദുരൂഹ മരണങ്ങൾ തുടരുന്നു; റമീസിന്റെ മരണത്തിനിടയാക്കിയ കാർ ഓടിച്ച അശ്വിനും മരിച്ചു; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്; കരൾ രോഗത്താലുള്ള മരണമെന്ന് വിശദീകരണം
കണ്ണൂർ: അർജുൻ ആയങ്കി മുഖ്യപ്രതിയായ സ്വർണക്കടത്തു കേസിലെ ദുരൂഹത വർധിപ്പിച്ച് ഒരു മരണം കൂടി. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്റെ ബൈക്കിലിടിച്ച കാർ ഓടിച്ചിരുന്ന പി.വി. അശ്വിനും മരിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
അർജുൻ ആയങ്കിയുടെ സുഹൃത്ത് അഴീക്കൽ കപ്പക്കടവ് സ്വദേശി റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ ഓടിച്ചിരുന്ന അശ്വിനും മരിച്ചു കണ്ണൂർ തളാപ്പ് സ്വദേശിയാണ് അശ്വിൻ.ഏറെക്കാലമായി വിദേശത്തായിരുന്നു ഈയിടെ കോവിഡ് കാലത്താണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് അശ്വിൻ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരു മാസം മുൻപ് അഴീക്കൽ മൂന്നു നിരത്ത് വച്ചാണ് അശ്വിൻ ഓടിച്ചകാറിൽ വന്നിട്ടിച്ച് റമീസിന്റെ ബൈക്ക് തെറിച്ചു വീഴുന്നത്. അംഗൻവാടി ജീവനക്കാരിയായ ഉമ്മയെ കൊണ്ടുപോയി വിട്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റമീസ് ഇളയച്ഛനുമായി ആശുപത്രിയിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് അശ്വിൻ ഓടിച്ചകാർ അപകടത്തിൽപ്പെടുന്നത്.
കുടുംബ സ്യഹൃത്തിനെ കൊണ്ടുപോയി വിടുന്നതിനായി പോകും വഴി പുറകിൽ നിന്നും വന്നിടിച്ചാണ് അപകടം. കണ്ണുർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും റമീസിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ സംഭവത്തിൽ ദുരൂഹതയില്ലെന്നും വെറും അപകട മരണമാണെന്നും വളപട്ടണം പൊലിസ് അന്വേഷണം നടത്തി റിപ്പോർട്ടുനൽകിയിരുന്നുവെങ്കിലും റമീസ് ചോദ്യം ചെയ്യാൻ വിളിച്ച പശ്ചാത്തലത്തിൽ കൊല്ലപ്പെട്ടതിൽ ദുരുഹതയുണ്ടെന്നാണ് കസ്റ്റംസ് കോടതിയിൽ വാദിച്ചത്.ഇതിനെ നിഷേധിച്ച് അശ്വിനും കുടുംബവും മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിനു ശേഷം മാസങ്ങൾ പിന്നിട്ടുമ്പോഴാണ് അശ്വിന്റെ മരണവും സംഭവിക്കുന്നത്.
സ്വർണ്ണക്കടത്തു കേസിൽ കണ്ണികളാകാനും നിർണായക വിവരങ്ങൾ നൽകാനും സാധ്യതയുള്ള ആളുകൾ അസ്വാഭാവികമായി മരണപ്പെടുന്നതിൽ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്. സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാനുള്ള സ്വർണ്ണമാഫിയ പദ്ധതിയിട്ടെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ കസ്റ്റഡിയിൽ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചെലവാക്കാൻ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചത്. ഇത് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോൺ സന്ദേശവും ലഭിച്ചിരുന്നു. വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കരിപ്പൂർ പൊലീസ് കേസെടുത്തു.
പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിൽ പ്രകോപിതരായ സംഘമാണ് അന്വേഷണ സംഘത്തിന് നേരെ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇതുവരെ 27 ഓളം പ്രതികൾ അറസ്റ്റിലാവുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴോളം പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി രണ്ട് ദിവസം മുമ്പ് തള്ളുകയും ചെയ്തു. ശബ്ദസന്ദേശം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കും പൊലീസിന്റെ മനോവീര്യം തകർക്കുന്നതിനുമായി കരിപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊടുവള്ളി സ്വദേശികളായ പ്രതികളെന്നു സംശയിക്കുന്നവരുടെ വീട്ടിൽ അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്.