ന്യൂഡൽഹി: ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഏഷ്യാ കപ്പ് 2018 ക്രിക്കറ്റ് മത്സരം തത്സമയം കാണുവാൻ യപ്പ് ടിവി അവസരം ഒരുക്കുന്നു. ദക്ഷിണേന്ത്യൻ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുകയാണ് ഇത്തവണ. 15ന് ആരംഭിച്ച ഏഷ്യാ കപ്പ് 2018ന്റെ ഫൈനൽ ഈമാസം 28നാണ് നടക്കുക. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് കളിക്കുന്നത്.

യപ്പ് ടിവിയിലൂടെ ഏഷ്യാ കപ്പ് 2018 ഉപഭോക്താക്കൾക്കായി ലൈവ് ആയി നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ റെഡ്ഡി പറഞ്ഞു. എല്ലാ പ്രേക്ഷകർക്കും യാതൊരു അസൗകര്യങ്ങളും കൂടാതെ, മത്സരം കാണുവാൻ സാധിക്കുന്നതാണ്. പ്രേക്ഷകർ എവിടെയിരുന്നാലും, ഏതു സമയത്തും യാതൊരു അസൗകര്യങ്ങളും ഇല്ലാതെ ലൈവായി കാണുവാനുള്ള സൗകര്യം ലഭ്യമാകും. ഉപഭോക്താക്കൾ പോസിറ്റീവായി തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഉദയ റെഡ്ഡി പറഞ്ഞു.

അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഈ വർഷം ഏഷ്യാ കപ്പ് നടക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും യപ്പ് ടിവിയുടെ വെബ്‌സൈറ്റിൽ നിന്നും ഈ സൗകര്യം സബ്‌സ്‌ക്രൈബ് ചെയ്ത് യപ്പ് ടിവിയിലൂടെ ലൈവായി ആസ്വദിക്കാവുന്നതാണ്. യപ്പ് ടിവി ആപ്പ്, ഐഒഎസ് ഫോണുകൾ, ആൻഡ്രോയിജ് സ്മാർട്ട്‌ഫോണുകൾ, ഇന്റർനെറ്റ് കണക്ഷനുള്ള ഏതെങ്കിലും ഡിവൈസ് എന്നിവയിലൂടെ ഏഷ്യാ കപ്പ് മത്സരം കാണാവുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് ബേസ്ഡ് ടിവിയാണ് യപ്പ് ടിവി. 200 ലധികം ടിവി ചാനലുകളും രണ്ടായിരത്തിലധികം സിനിമകളും ഇന്ത്യയിൽ ലഭ്യമാക്കുന്നു. മാധ്യമങ്ങളിലും വിനോദമേഖലയിലും നിക്ഷേപം നടത്തുന്നതിന്, യപ്പ് ടിവിക്ക് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ കെ.കെ.ആർ. സ്ഥാപിച്ച പാൻഏഷ്യൻ പ്ലാറ്റ്‌ഫോം എമറാൾഡ് മീഡിയയിൽ നിന്നും ഫണ്ട് ലഭിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കായും ഇന്ത്യയിൽ മികച്ച പ്രീമിയം കണ്ടന്റ് ലഭ്യമാക്കുന്നതിലും ഇന്റർനെറ്റ് പേ ടിവി പ്ലാറ്റ്‌ഫോമിൽ ഒന്നാം സ്ഥാനം യപ്പ് ടിവി നേടിയിട്ടുണ്ട്.

ഏറ്റവം കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഇന്ത്യൻ സ്മാർട്ട് ടിവി ആപ്പും 4.0 ഉപയോക്തൃ റേറ്റിംഗും ഉള്ള യപ്പ് ടിവിക്ക് 13 മില്ല്യൺ മൊബൈൽ ഡൗൺലോഡ്‌സും ഉണ്ട്.