- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു; 2023-ൽ നടത്താൻ തീരുമാനം; തീയതി പിന്നീട് അറിയിക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
കൊളംബോ: ജൂൺ മാസത്തിൽ ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് 2023-ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഞായറാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഔദ്യോഗ്കമായി അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കോവിഡ് വ്യാപനം ഗുരുതരമായതിനാലാണ് ടൂർണമെന്റ് മാറ്റിയിരിക്കുന്നത്.
2023ലെ ഏകദിന ലോകകപ്പിന് ശേഷമേ നടത്താനാവൂയെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ കരുതുന്നത്.
നേരത്തെ 2020-ൽ പാക്കിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് കോവിഡ് കാരണം 2021-ൽ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. ജൂണിലായിരുന്നു ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ശ്രീലങ്കയിൽ കോവിഡ് കേസുകൾ വർധിച്ചതോടെ ജൂണിൽ ടൂർണമെന്റ് നടത്താൻ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസിൽവ അറിയിച്ചിരുന്നു.
ടൂർണമെന്റിന്റെ ഭാഗമാകുന്ന പ്രധാന നാല് ഏഷ്യൻ ടീമുകൾക്കും നിരവധി ക്രിക്കറ്റ് മത്സരങ്ങൾ ഉള്ളതിനാലാണ് ഇപ്പോൾ ടൂർണമെന്റ് 2023-ലേക്ക് മാറ്റിയിരിക്കുന്നത്.
2022-ലും ഒരു ഏഷ്യാ കപ്പ് ടൂർണമെന്റ് നടക്കാനുണ്ട്.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനവും അടുത്ത മാസം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടത്താനാണ് പദ്ധതി. ഇക്കാര്യത്തിൽ ഇത് വരെ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏഷ്യാകപ്പ് മാറ്റിവെച്ച സാഹചര്യത്തിൽ പരമ്പരയും തുലാസിലാണെന്നുറപ്പാണ്.