ചെന്നൈ: ഏഷ്യയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളും. ബാഗ്ലൂരിൽ, ബോബം, ഡൽഹി, കാൺപൂർ യൂണിവേഴ്‌സിറ്റികളാണ് മികച്ച പ്രകടനം നടത്തിയത്. ഐഐഎസ്സി ബാംഗ്ലൂരാണ് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിലെ ഒന്നാം സ്ഥാനത്തെത്തിയത്. 33ാം സ്ഥാനത്താണ് ബാംഗ്ലൂുർ ഐഐഎസ്സി, ഐഐടി ബോംബെ 35ാം സ്ഥാനത്തും ഐഐടി മദ്രാസ് 43ാം സ്ഥാനത്തും ഐഐടി കാൺപൂർ 48ാം സ്ഥാനത്തുമെത്തി.

ഐഐടി റൂർകേൽ 78ാം സ്ഥാനം നേടിയപ്പോൾ ഗൂവഹത്തി യൂണിവേഴ്‌സിറ്റി 94ാം സ്ഥാനത്താണ് എത്തിയത്. അമൃത യൂണിവേഴിസ്റ്റിയുടെ സ്ഥാനം 169ലാണ്. ആന്ധ്രാ യൂണിവേഴ്‌സിറ്റി 310ാം സ്ഥാനത്ത് മാത്രമാണ്. ഏഷ്യയിലെ 17 രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലെ ഗുണനിലവാരം പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ, യൂണവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്, തൻയാംഗ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയ്ക്കാണ് യഥാശ്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

അക്കാദമിക് നിലവാരം, എംപ്ലോയബിലിറ്റി, ഫാക്വൽട്ടി സ്റ്റുഡന്റ് റേഷ്യോ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടിക തയ്യാറാക്കിയത്.