- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാവിഷൻ ഫീലിം അവാർഡ്; എന്ന് നിന്റെ മൊയ്തീൻ സ്വന്തമാക്കിയത് ഏഴ് പുരസ്‌കാരങ്ങൾ; മികച്ച നടനും നടിയും മൊയതീനും കാഞ്ചനമാലയും തന്നെ
കാഞ്ചനമാല മൊയ്തീൻ അപൂർവ്വ പ്രണയകഥ അഭ്രപാളിയിലെത്തിച്ച ആർ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ ഏഴ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഈ വർഷത്തെ ഏഷ്യാവിഷൻ ഫിലിം അവാർഡ്‌സ് വിവരങ്ങൾ പുറത്ത് വന്നു. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തതും മൊയ്തീനെയും കാഞ്ചനമാലയു
കാഞ്ചനമാല മൊയ്തീൻ അപൂർവ്വ പ്രണയകഥ അഭ്രപാളിയിലെത്തിച്ച ആർ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ ഏഴ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഈ വർഷത്തെ ഏഷ്യാവിഷൻ ഫിലിം അവാർഡ്‌സ് വിവരങ്ങൾ പുറത്ത് വന്നു. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തതും മൊയ്തീനെയും കാഞ്ചനമാലയും തന്നെയാണ്. സാമൂഹ്യപ്രസക്തിയുള്ള ചിത്രമായി പത്തേമാരി തെരഞ്ഞെടുക്കപ്പെട്ടു. കലാമൂല്യമുള്ള ചിത്രം ഒരാൾപൊക്കം. ആർ എസ് വിമൽ ആണ് മികച്ച സംവിധായകൻ. വിവിധ വിഭാഗങ്ങളിലായി ഏഴ് പുരസ്‌കാരങ്ങളാണ് എന്ന് നിന്റെ മൊയ്തീൻ നേടിയത്.
ജനപ്രിയ ചിത്രമായി പ്രേമവും മികച്ച എന്റർടെയ്‌നർ ചിത്രമായി അമർ അക്‌ബർ അന്തോണിയെയും തിരഞ്ഞെടുത്തു. മാൻ ഓഫ് ദ് ഇയർ പുരസ്‌കാരം നിവിൻ പോളിക്കാണ്. രാജേഷ് പിള്ള ഒരുക്കിയ മിലിയിലെ അഭിനയത്തിന് അമല പോൾ ഔട്സ്റ്റാൻഡിങ് പെർഫോമർ പുരസ്‌കാരത്തിന് അർഹയായി. മികച്ച സഹനടൻ ടൊവീനോ. സ്വഭാവനടൻ അജുവർഗീസ്. സെൻസേഷണൽ ആക്ടിങ് വിഭാഗത്തിൽ സായി പല്ലവിയും നീരജ് മാധവും പുരസ്‌കാരത്തിന് അർഹരായി. മികച്ച പുതുമുഖം ജുവൽ മേരി. മികച്ച തിരക്കഥ എന്നു നിന്റെ മൊയ്തീൻ.
മികച്ച ഛായാഗ്രഹണംജോമോൻ ടി ജോൺ( എന്നു നിന്റെ മൊയ്തീൻ), മികച്ച സംഗീതഞ്ജൻബിജിപാൽ. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. മികച്ച ഗായകൻവിനീത് ശ്രീനിവാസൻ. ഗായികസുജാത മോഹൻ, എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങൾ
സിനിമയിലെ 50 വർഷത്തെ സമഗ്രസംഭാവനപുരസ്‌കാരം ഗായകൻ കെ.ജെ യേശുദാസിനാണ്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിൽ നെടുമുടി വേണുവിനും കെ.ജി ജോർജിനും പുരസ്‌കാരമുണ്ട്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ ജി. പ്രജിത്ത് മികച്ച നവാഗതസംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായി.