- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരായ യുവതികളെ ആകെ കൊള്ളാവുന്നത് ബലാൽസംഗം ചെയ്യാൻ മാത്രം; ഏഷ്യൻ സംഘം മയകക്കുമരുന്ന് കൊടുത്ത് നശിപ്പിച്ചത് അനേകം യുവതികളെ; 18 പേർ ഇരുമ്പഴിക്കുള്ളിലേക്ക്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലുൾപ്പെട്ട ഏഷ്യൻ വംശജരായ 18 പേർ ഇരുമ്പഴിക്കുള്ളിലേക്ക്. ഇതിലൊരു യുവതിയും ഉൾപ്പെടുന്നു. ന്യൂകാസിലിൽ ഇവർ നടത്തിയിരുന്ന സെക്‌സ് പാർട്ടികളിൽ ഒട്ടേറെ കുരുന്ന് പെൺകുട്ടികളെ ബലാൽസംഗത്തിന് ഇരയാക്കിയിരുന്നതായി കോടതി കണ്ടെത്തി. കൊക്കെയ്‌നും കഞ്ചാവും മെഫെഡ്രോണുമുൾപ്പെടെയുള്ള മയക്കുമരുന്നുകളും മദ്യവും നൽകിയശേഷമാണ് സെക്‌സ് പാർട്ടികളിൽ ഇവരെ ബലാൽസംഗം ചെയ്തിരുന്നത്. ഇത്തരം പാർട്ടികളിൽ കുട്ടികളെക്കൊണ്ട് ലൈംഗികകേളികൾ നടത്തി ഇവർ ആസ്വദിച്ചിരുന്നതായും ന്യൂകാസിൽ ക്രൗൺ കോടതി കണ്ടെത്തി. ബലാൽസംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ ഒരുലക്ഷം പൗണ്ട് നൽകി ചാരവൃത്തിക്ക് നിയോഗിച്ചാണ് ഈ സംഭവം പൊലീസ് പുറത്തുകൊണ്ടുവന്നത്. നൂറിലേറെ പെൺകുട്ടികൾ ഇവരുടെ വലയിൽപ്പെട്ടതായാണ് പൊലീസ് കരുതുന്നത്. കേസന്വേഷിച്ച നോർത്തംബ്രിയ പൊലീസ്, 2011 മുതൽ 2014 വരെ ഇവർ സെക്‌സ് പാർട്ടികൾ നടത്തിയിരുന്നതായി കണ്ടെത്തി. കോടതി വിചാരണയ്ക്കിടെ ഇരുപതോളം പെൺകുട്ടികൾ ഇവ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലുൾപ്പെട്ട ഏഷ്യൻ വംശജരായ 18 പേർ ഇരുമ്പഴിക്കുള്ളിലേക്ക്. ഇതിലൊരു യുവതിയും ഉൾപ്പെടുന്നു. ന്യൂകാസിലിൽ ഇവർ നടത്തിയിരുന്ന സെക്‌സ് പാർട്ടികളിൽ ഒട്ടേറെ കുരുന്ന് പെൺകുട്ടികളെ ബലാൽസംഗത്തിന് ഇരയാക്കിയിരുന്നതായി കോടതി കണ്ടെത്തി.
കൊക്കെയ്‌നും കഞ്ചാവും മെഫെഡ്രോണുമുൾപ്പെടെയുള്ള മയക്കുമരുന്നുകളും മദ്യവും നൽകിയശേഷമാണ് സെക്‌സ് പാർട്ടികളിൽ ഇവരെ ബലാൽസംഗം ചെയ്തിരുന്നത്. ഇത്തരം പാർട്ടികളിൽ കുട്ടികളെക്കൊണ്ട് ലൈംഗികകേളികൾ നടത്തി ഇവർ ആസ്വദിച്ചിരുന്നതായും ന്യൂകാസിൽ ക്രൗൺ കോടതി കണ്ടെത്തി.
ബലാൽസംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ ഒരുലക്ഷം പൗണ്ട് നൽകി ചാരവൃത്തിക്ക് നിയോഗിച്ചാണ് ഈ സംഭവം പൊലീസ് പുറത്തുകൊണ്ടുവന്നത്. നൂറിലേറെ പെൺകുട്ടികൾ ഇവരുടെ വലയിൽപ്പെട്ടതായാണ് പൊലീസ് കരുതുന്നത്. കേസന്വേഷിച്ച നോർത്തംബ്രിയ പൊലീസ്, 2011 മുതൽ 2014 വരെ ഇവർ സെക്‌സ് പാർട്ടികൾ നടത്തിയിരുന്നതായി കണ്ടെത്തി.
കോടതി വിചാരണയ്ക്കിടെ ഇരുപതോളം പെൺകുട്ടികൾ ഇവർക്കെതിരെ മൊഴിനൽകി. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇറാഖ്, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ളവർ സംഘത്തിലുണ്ട്. വെള്ളക്കാരായ പെൺകുട്ടികളെ തന്നെപ്പോലുള്ളവർക്ക് ബലാൽസംഗം ചെയ്യാൻ മാത്രം കൊള്ളാമെന്നായിരുന്നു കോടതി വിചാരണയ്ക്കിടെ സംഘത്തിലുൾപ്പെട്ട ബദരുൾ ഹുസൈൻ എന്ന 37-കാരൻ പറഞ്ഞത്.
2013-ൽ രണ്ട് യുവതികൾ നൽകിയ വിവരത്തിൽനിന്നാണ് ഈ സെക്‌സ് ഗ്യാങ്ങിനെക്കുറിച്ച് പൊലീസിന് വിവരം കിട്ടുന്നത്. ഓപ്പറേഷൻ ഷെൽറ്റർ എന്നറിയപ്പെട്ട അന്വേഷണത്തിലൂടെ പിന്നീട് 27 പേരെ പൊലീസ് പിടികൂടി. ന്യൂകാസിൽകാരായ സൈഫുൾ ഇസ്ലാം, യാസർ ഹുസൈൻ, മുഹമ്മദ് ഹുസൈൻ, റെഡ്‌വാൻ സിദ്ദിഖ്, കരോളാൽ ഗാലൺ, മുഹമ്മദ് അസ്‌റം, ജഹാംഗിർ സമാൻ, നാസിറുദ്ദീൻ അബ്ദുൾ ഹമീദ് മിനോയി, എയ്‌സ മുസാവി, മോഞ്ജൂർ ചൗധരി, തെഹറുൾ അലം, പ്രഭാത് നെല്ലി, നദീം അസ്ലം, ഹബീബുർ റഹിം, അബ്ദുൽ സെബെ, ബദരുൽ ഹുസൈൻ, മൊഹിബുർ റഹ്മാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിൽ മുഹമ്മദ് അലി, സോൾഫുൾ ഇസ്ലാം, യാസർ ഹുസൈൻ, റെഡ്‌വാൻ ഹുസൈൻ എന്നിവരെ ഇതിനകം തന്നെ ശിക്ഷിച്ചു. 20 വർഷവും നാലുമാസവും വീതമാണ് ഇവരെ ശിക്ഷിച്ചത്.