- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആറാമത് ഏഷ്യൻ കമ്മ്യൂണിറ്റീസ് ഫുട്ബാൾ ടൂർണമെന്റ്; ഇന്ത്യ - കൊറിയ പോരാട്ടം ഇന്ന്
ദോഹ:- ഖത്തർ ഫുട്ബാൾ അസോസിയേഷൻ, സുപ്രീം കമ്മറ്റിഫോർ ഡെലിവറി & ലെഗസിയുടെസഹകരണത്തോടെ നടത്തുന്നആറാമത് ഏഷ്യൻ കമ്മ്യൂണിറ്റീസ്ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നാളെ (വെള്ളി) കൊറിയയെ നേരിടുന്നു. മർഖിയ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിനായി ടീം പൂർണസജ്ജരാണെന്നു മാനേജ്‌മെന്റ്അറിയിച്ചു. ഹെഡ് കൊച് സ്‌ളാവന്റെ നേതൃത്വത്തിൽ ഇന്നലെ അവസാന തയ്യാറെടുപ്പുകൾ നടന്നു. ഇന്ത്യയുടെ ചില കളിക്കാരെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞു തന്നെ നമ്മൾ ഗെയിം പ്ലാൻ തയ്യാറാക്കുമെന്ന് കോച്ച് അറിയിച്ചു. പ്രവേശനം സൗജന്യമായ മത്സരം വീക്ഷിക്കാൻ കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിക്കുന്നു. വൈകിട്ട് 9 മണിക്ക് ആണ് മൽസരം. ഇന്ത്യക്ക് പുറമെ ജോർദാൻ, ലെബനോൻ, കൊറിയ, ഇൻഡോനേഷ്യ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ്, മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പുർ, ജപ്പാൻ, എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 6 ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ
ദോഹ:- ഖത്തർ ഫുട്ബാൾ അസോസിയേഷൻ, സുപ്രീം കമ്മറ്റിഫോർ ഡെലിവറി & ലെഗസിയുടെസഹകരണത്തോടെ നടത്തുന്നആറാമത് ഏഷ്യൻ കമ്മ്യൂണിറ്റീസ്ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നാളെ (വെള്ളി) കൊറിയയെ നേരിടുന്നു. മർഖിയ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിനായി ടീം പൂർണസജ്ജരാണെന്നു മാനേജ്‌മെന്റ്അറിയിച്ചു.
ഹെഡ് കൊച് സ്‌ളാവന്റെ നേതൃത്വത്തിൽ ഇന്നലെ അവസാന തയ്യാറെടുപ്പുകൾ നടന്നു. ഇന്ത്യയുടെ ചില കളിക്കാരെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞു തന്നെ നമ്മൾ ഗെയിം പ്ലാൻ തയ്യാറാക്കുമെന്ന് കോച്ച് അറിയിച്ചു. പ്രവേശനം സൗജന്യമായ മത്സരം വീക്ഷിക്കാൻ കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിക്കുന്നു. വൈകിട്ട് 9 മണിക്ക് ആണ് മൽസരം.
ഇന്ത്യക്ക് പുറമെ ജോർദാൻ, ലെബനോൻ, കൊറിയ, ഇൻഡോനേഷ്യ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പൈൻസ്, മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പുർ, ജപ്പാൻ, എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 6 ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ ജോർദാൻ, കൊറിയ, ശ്രീലങ്ക, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.