- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; എല്ലാ പ്രതീക്ഷയും സുനിൽ ഛേത്രിയിൽ; കംബോഡിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ
കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. കൊൽക്കത്തയിൽ രാത്രി എട്ടരയ്ക്കാണ് മത്സരം. കംബോഡിയയെ രണ്ടുഗോളിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ . അഫ്ഗാനിസ്ഥാനവട്ടെ ഹോങ്കോംഗിനോട് തോറ്റാണ് എത്തുന്നത്. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെത്താൻ ഇരുടീമിനും നിർണായക മത്സരം. ഫിഫ റാങ്കിംഗിൽ ഇന്ത്യ 106-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാൻ 150-ാം സ്ഥാനത്താണ്.
കംബോഡിയക്കെതിരെ രണ്ടുഗോളിന് ജയിച്ചപ്പോൾ, രണ്ടുഗോളും കുറിക്കപ്പെട്ടത് നായകൻ സുനിൽ ഛേത്രിയുടെ പേരിലായിരുന്നു. ഇന്നും ഇന്ത്യ ഉറ്റുനോക്കുന്നത് ഛേത്രിയുടെ ബൂട്ടുകളിലേക്ക്. 13ാം മിനിറ്റിൽ പെനൽറ്റിയിലൂടെയും 59ാം മിനിറ്റിൽ ഹെഡ്ഡറിലൂടെയുമാണ് ഛേത്രി ഇന്ത്യയുടെ ഗോൾപ്പട്ടിക തികച്ചത്. ആദ്യ പകുതിയിൽ ലിസ്റ്റൺ കൊളോക്കോയെ ബോക്സിൽ വീഴ്‌ത്തിയതിനാണ് ഇന്ത്യക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.
മുന്നേറ്റത്തിൽ ഛേത്രിക്ക് തൊട്ടുപിന്നിലായി ബ്രണ്ടൻ ഫെർണാണ്ടസ്, മൻവീർ സിങ്, ലിസ്റ്റൻ കൊളാസോ എന്നിവരെയാവും കോച്ച് ഇഗോർ സ്റ്റിമാക്ക് അണിനിരത്തുക.മധ്യനിരയിൽ ആകാശ് മിശ്ര, സുരേഷ് സിങ്, അനിരുദ്ധ് ഥാപ്പ എന്നിവർക്കും പ്രതിരോധത്തിൽ നൗറേ റോഷൻ സിങ്, സന്ദേശ് ജിംഗാൻ, അൻവർ അലി, ആകാശ് മിശ്ര എന്നിവർക്കും സാധ്യത. പോസ്റ്റിന് മുന്നിൽ ഗുർപ്രീത് സിങ് സന്ധുവിന് മാറ്റമുണ്ടാവില്ല.
ഇരുടീമും ഇതിന് മുൻപ് പത്തുതവണ ഏറ്റുമുട്ടി. ആറിൽ ഇന്ത്യയും മൂന്നിൽ അഫ്ഗാനിസ്ഥാനും ജയിച്ചു. കഴിഞ്ഞ വർഷം ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ ഒരുമത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
സ്പോർട്സ് ഡെസ്ക്