- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം; ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു; പുതിയ തീയ്യതി പ്രഖ്യാപിച്ചില്ല
ബെയ്ജിങ്: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാൻചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി.
സെപ്റ്റംബർ 10 മുതൽ 25 വരെയാണ് ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു.
പകരം തിയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാൻചൗ . ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകൾ നീണ്ട ലോക്ഡൗണിലാണ്. ഇവിടെ ഏഷ്യൻ ഗെയിംസിനായി 56 വേദികളുടെ നിർമ്മാണം പൂർത്തിയായിരുന്നു.
ബെയ്ജിങ് ശൈത്യകാല ഒളിംപിക്സ് നടത്തിയത് പോലെ ബബിളിനുള്ളിൽ ഏഷ്യൻ ഗെയിംസും നടത്തും എന്നാണ് ഇവർ ആദ്യം നിലപാടെടുത്തത്. എന്നാൽ ഇപ്പോൾ ഇവന്റ് മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്
Next Story