ദുബായ്: ബാത്ത് റൂമിൽ ഒളിപ്പിച്ചു വെച്ച കാമറയിലൂടെ യുവാവ് പകർത്തിയത് ഒപ്പം താമസിച്ച അഞ്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ. കഴിഞ്ഞ ഒരു വർഷത്തോളമായി ബാത്ത് റൂമിന് മുകളിൽ ഒളികാമറ വച്ചാണ് ഇയാൾ കൂടെ താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത്. സ്ത്രീകളുടെ പരാതിയിൽ 41കാരനായ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. പ്രതിയെ ദുബായ് കോടതിയിൽ ഹാജരാക്കി.

രണ്ട് കിടപ്പു മുറികളുള്ള ഫ്‌ളാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ബാത്ത്‌റൂമിന്റെ സീലിംഗിൽ പോർട്ടബിൾ ചാർജറും മെമ്മറി കാർഡും അടക്കമുള്ള ഉപകരണങ്ങൾ ഒളിപ്പിച്ചു വച്ചായിരുന്നു ഇയാൾ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയത്. ഫ്‌ളാറ്റിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീകളുടേതിന് പുറമേ മാസങ്ങൾക്ക് മുമ്പ് ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെയും നഗ്‌നദൃശ്യങ്ങൾ ക്യാമറയിൽ ഉണ്ടായിരുന്നു.

ഒരു ദമ്പതിമാരും അവരുടെ സഹോദരിയും മറ്റ് മൂന്ന് പേരുമാണ് ഇയാൾക്കൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. കൂട്ടത്തിൽ ഒരാൾ കുളിക്കാൻ കയറിയപ്പോഴാണ് ക്യാമറ ലെൻസ് പോലൊന്ന് കണ്ടത്. അടുത്ത ദിവസം ബാത്ത്റൂമിൽ കയറിയ സ്ത്രീ ക്യാമറ കണ്ടെത്തി. തുടർന്ന് ക്യാമറ പരിശോധിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പരിശോധനയിൽ ഫ്ളാറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നഗ്‌നദൃശ്യം കണ്ടെത്തുകയായിരുന്നു.

ഉറക്കമുണർന്ന ഇയാൾ ക്യാമറ കണ്ടെത്തിയെന്ന് മനസിലാക്കി അത് പിടിച്ചു വാങ്ങാൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ ഇവർ കൊടുക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രതി അപേക്ഷിക്കുകയും ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മറ്റാരുടെയും ദൃശ്യങ്ങൾ ഇല്ലെന്നും അയാൾ ഉറപ്പ് പറഞ്ഞു. ഇതോടെ പ്രതിയെ സ്ത്രീകൾ വെറുതെ വിട്ടു. എന്നാൽ പിന്നീട് മറ്റൊരു സ്ത്രീ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിൽ നിന്നുമാണ് എല്ലാവരുടേയും നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ്‌ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ കാമറ സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇഷ്ടമുള്ളവരുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സൂക്ഷിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത കോടതി ഇയാളെ റിമാൻഡ് ചെയ്തു.