കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരളനിധിയിലേക്ക് ആറ് കോടി രൂപ സംഭാവന ചെയ്തു ഏഷ്യാനെറ്റ്. വിദ്യാഭ്യാസ പുരോഗതിയും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് നവകേരള നിധി.ആറ് കോടിയുടെ ചെക്ക് ഏഷ്യാനെറ്റ് എംഡി മാധവനിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി.മെഗാ സ്റ്റാർ മമ്മൂട്ടി, ഉലകനായകൻ കമൽഹാസൻ, മധു,നെടുമുടി വേണു, ജയറാം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

25 വർഷം പൂർത്തിയാക്കുന്ന ഏഷ്യാനെറ്റിന്റെ 20 മത് ചലച്ചിത്രനിശയിൽ ഞായറാഴ്ച അങ്കമാലിയിൽ വച്ചാണ് മുഖ്യമന്ത്രി തുക ഏറ്റുവാങ്ങിയത്.വർണപകിട്ടാർണാർണ പുരസ്‌കാരനിശയിൽ ഫഹദ് ഫാസിൽ മിക്്ച്ച നടനായും പാർവതി മികച്ച് നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഏഷ്യാനെറ്റിന്റെ ഈ വർഷത്തെ ഗോൾഡൻ സറ്റാർ പുരസ്‌കാരം കമൽഹാസനിൽ നിന്ന് ദുൽഖർ സൽമാൻ ഏറ്റുവാങ്ങി.കമൽഹാസനെയും ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ നെടുമുടി വേണുവിനെയും ആദരിച്ചു.