- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും അവാർഡ് കൊടുക്കാമെന്നു വച്ചപ്പോൾ ഏഷ്യാനെറ്റിനും മനോരമയ്ക്കും വേണ്ട; ഫ്ലവേഴ്‌സ് ടിവി അവാർഡ് നിശയിൽ പങ്കെടുക്കാതെ 'സീനിയർ' ചാനലുകൾ
കൊച്ചി: ടെലിവിഷൻ രംഗത്തു പുത്തൻ ചുവടുവയ്പാണ് ഫ്ലവേഴ്‌സ് ടിവി നടത്തിയത്. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ എല്ലാ ചാനലുകളിലെ പരിപാടിയും ഫ്ലവേഴ്‌സ് ചാനൽ പരിഗണിച്ചു. ഇത്തരമൊരു അവാർഡ് ഇതാദ്യമായാണ് മലയാളത്തിലെ ഒരു ചാനൽ പ്രഖ്യാപിച്ചത്. എന്നാൽ, എല്ലാരെയും ഒരുമിച്ചു നിർത്തിയുള്ള ഫ്ലവേഴ്‌സിന്റെ നീക്കത്തിനു 'മുതിർന്ന' ചാനലുകളുടെ തിരിച്ചട
കൊച്ചി: ടെലിവിഷൻ രംഗത്തു പുത്തൻ ചുവടുവയ്പാണ് ഫ്ലവേഴ്‌സ് ടിവി നടത്തിയത്. അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ എല്ലാ ചാനലുകളിലെ പരിപാടിയും ഫ്ലവേഴ്‌സ് ചാനൽ പരിഗണിച്ചു. ഇത്തരമൊരു അവാർഡ് ഇതാദ്യമായാണ് മലയാളത്തിലെ ഒരു ചാനൽ പ്രഖ്യാപിച്ചത്.
എന്നാൽ, എല്ലാരെയും ഒരുമിച്ചു നിർത്തിയുള്ള ഫ്ലവേഴ്‌സിന്റെ നീക്കത്തിനു 'മുതിർന്ന' ചാനലുകളുടെ തിരിച്ചടി. അവാർഡു നിശയിൽ പങ്കെടുക്കാൻ ഏഷ്യാനെറ്റ്, മനോരമ തുടങ്ങിയ അതികായന്മാരുടെ പ്രതിനിധികൾ പങ്കെടുക്കാനാകാത്തതു ചർച്ചയായിരിക്കുകയാണ്.
കിഴക്കമ്പലം കിറ്റെക്‌സ് ഗാർമെന്റ്‌സ് അങ്കണത്തിൽ അരലക്ഷത്തോളം കാണികൾ നിറഞ്ഞ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തിയായിരുന്നു അവാർഡ് സമർപ്പണം. മികച്ച പുതുമയാർന്ന പരിപാടിക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിന്റെ നല്ലവാർത്തയ്ക്ക് വേണ്ടി ബിജു പങ്കജ് ഏറ്റുവാങ്ങി. എസ്.വിജയകുമാർ, മികച്ച റിപ്പോർട്ടർ (റിപ്പോർട്ടർ ടിവി), ശ്രീലയ മികച്ച നടി (മൂന്നുമണി,ഫൽവഴ്‌സ്), മേഘനാദൻ,മികച്ച സ്വഭാവനടൻ (സ്ത്രീത്വം,സൂര്യാ ടിവി), എസ്.വിജയകുമാരി മികച്ച സ്വഭാവനടി (മാനസമൈന,കൈരളി ടിവി), ബൈജു വികെ, പ്രത്യേക ജൂറി പുരസ്‌കാരം(ഈശ്വരൻ സാക്ഷിയായി,ഫൽവഴ്‌സ്), സുരഭി ലക്ഷ്മി മികച്ച ഹാസ്യതാരം(എം80 മൂസ,മീഡിയാ വൺ) എന്നിവരും അവാർഡുകൾ സീകരിച്ചു.
മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം ഈശ്വരൻ സാക്ഷിയായ്ക്കു വേണ്ടി സംവിധായകൻ കെ.കെ.രാജീവും നിർമ്മാതാവ് ബി.രാകേഷും ഏറ്റുവാങ്ങി. മികച്ച ജനപ്രിയ പരമ്പര മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം ആയിരുന്നു. സംവിധായകൻ ബിനു വെള്ളത്തൂവൽ അവാർഡ് സ്വീകരിച്ചു.മികച്ച അവതാരകനുള്ള പുരസ്‌കാരം രമേഷ് പിഷാരടിയുടെ അഭാവത്തിൽ ധർമ്മജൻ ഏറ്റുവാങ്ങി.
മലയാളടെലിവിഷൻ രംഗത്ത് നല്ല മാറ്റത്തിന് തുടക്കം കുറിച്ച ചരിത്രമുഹൂർത്തത്തിൽ നിന്ന് ചില ചാനലുകൾ വിട്ടു നിന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് ഫ്ലവേഴ്‌സ് മാനേജിങ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. നടൻ മധു ചെയർമാനായ സ്വതന്ത്ര ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ചാനൽ ഭേദമില്ലാതെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു തെരഞ്ഞെടുപ്പ്. എന്നിട്ടും തങ്ങളുടെ ചാനലിൽ നിന്ന് അവാർഡ് ലഭിച്ചവരെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടെന്ന ഏഷ്യാനെറ്റിന്റെയും മനോരമയുടെയും തീരുമാനം നിരാശപ്പെടുത്തിയെന്നും ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
വാർത്താ മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റിലെ ടി.എൻ.ഗോപകുമാറിനാണ്. നാല്പത് വർഷത്തെ മാദ്ധ്യമജീവിതത്തിന് ഒരംഗീകാരം ലഭിച്ചപ്പോൾ അത് വാങ്ങാൻ മാനേജ്‌മെന്റിന്റെ എതിർപ്പ് മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് വളരെ വേദയുണ്ടാക്കി. എന്നിരുന്നാലും വരും വർഷത്തെ അവാർഡ് സമർപ്പണ വേദിയിൽ ഇരു ചാനലുകളുടെയും പൂർണസാന്നിധ്യം ക്ഷണിക്കുന്നതായും ശ്രീകണ്ഠൻ നായർ പറഞ്ഞു.
മികച്ച ഡോക്യുമെന്ററി, മികച്ച അവതാരകൻ എന്നീ പുരസ്‌കാരങ്ങളാണ് ഏഷ്യാനെറ്റിനുണ്ടായിരുന്നത്. മികച്ച അവതാരകനുള്ള പുരസ്‌കാരം രമേഷ് പിഷാരടിയുടെ അഭാവത്തിൽ ധർമ്മജൻ ഏറ്റുവാങ്ങുകയായിരുന്നു. മികച്ച വാർത്താ അവതാരകയായി തെരഞ്ഞെടുത്തിരുന്നത് മനോരമാ ന്യൂസിലെ ഷാനി പ്രഭാകരനെയായിരുന്നു. ഷാനിയും അവാർഡു വാങ്ങാൻ എത്തിയിരുന്നില്ല.
വേദിയിൽ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്നവരുടെ അവാർഡ് തുകയിൽ നിന്ന് രണ്ടര ലക്ഷം രൂപ നിരാലംബരായ കുട്ടികളുടെ ചികിത്സയ്ക്കായി കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷൻ പ്രതിനിധികളെ ഏൽപ്പിച്ചാണ് ചാനൽ മധുരപ്രതികാരം വീട്ടിയത്.