- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിപടർത്താൻ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് വീണ്ടും വരുന്നു; മൂന്നാം സീസൺ ഒക്ടോബർ 2 മുതൽ സംപ്രേഷണം തുടങ്ങും
തിരുവനന്തപുരം: മലയാളചലച്ചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡിസ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുന്നു. ഒക്ടോബര് 2 മുതൽ എല്ലാ ശനി ,ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് ഷോ പ്രേക്ഷകർക്ക് മുന്നിലെത്തും
ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി ,ടിനി ടോം എന്നിവർക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം റായ് ലക്ഷ്മിയും ചേർന്ന് ഭദ്രദീപം കൊളുത്തി കോമഡി സ്റ്റാർസ് സീസൺ 3 യ്ക്ക് ആരംഭംകുറിച്ചു. സജുനവോദയ , നോബി , സാജൻ പള്ളുരുത്തി , ബിജു കുട്ടൻ തുടങ്ങി നിരവധിഹാസ്യതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയിൽ പോരാട്ടത്തിനായി എത്തുന്നത്. വിവിധ എപ്പിസോഡുകളിലായി ചലച്ചിത്രരംഗത്തെ പ്രമുഖർ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റേഴ്സിന്റെ വേദിയിൽ എത്തും . ബൈജു ജി മേലിലായാണ് ഈ ഷോയുടെ ഡയറക്ടർ
മറുനാടന് മലയാളി ബ്യൂറോ