- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളസ്വാമിയുടെ ലിംഗം പോയ സംഭവത്തെ കുറിച്ചുള്ള ചാനൽ ചർച്ചയിലും രാഷ്ട്രീയ ഏറ്റമുട്ടൽ; ശമ്പളം തരുന്നവന്റെ രാഷ്ട്രീയം വിനു വിളമ്പുന്നെന്ന് മുഹമ്മദ് റിയാസ്; 'ഞാൻ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന്' പറഞ്ഞ് വിനുവിന്റെ പ്രതിരോധം; സ്വാമിക്ക് വേണ്ടി വാദിച്ച് പായിച്ചിറ നവാസ്; ഏഷ്യാനെറ്റിന്റെ ന്യൂസ് അവറിൽ നടന്നത്
തിരുവനന്തപുരം: എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന പ്രകൃതമാണ് മലയാൡകൾക്ക്. ഏത് വിഷയമായാലും രാഷ്ട്രീയവൽക്കരിച്ച് ചർച്ച നടത്തും. അതിന് രാഷ്ട്രീയ വ്യത്യാസം ഇല്ലതാനും. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിലും നടന്നത് രാഷ്ട്രീയമായ സംവാദമായി മാറുകയായിരുന്നു. പരസ്പ്പരം ചെളിവാരി എറിയാൻ ഇത്തവണ മുന്നിൽ നിന്നത് സി.പി.എം നേതാവ് മുഹമ്മദ് റിയാസും ബിജെപി നേതാവ് കെ സുരേന്ദ്രനുമായിരുന്നു. ഇവർക്കൊപ്പം നിന്ന് ചർച്ച നയിക്കവേ അഭിപ്രായം നടത്തിയ വിനുവിന്റെ വാക്കുകളും കൂടിയായപ്പോൾ ചർച്ച തന്നെ വഴിമാറിപ്പോയി. വിവാദ വ്യവഹാരി പായിച്ചറ നവാസ് ഡിജിപിക്ക് നൽകിയ പരാതി നൽകിയതിനെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ആക്ടിവിസ്റ്റും നടിയുമായ പാർവതിയും ചർച്ചയിൽ പങ്കെടുത്തു. പായിച്ചറ നവാസിന് പിന്നിലാര് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടും എന്താണ് ലക്ഷ്യമെന്നും ചോദിച്ചു കൊണ്ടാണ് വിനു ചർച്ച തുടങ്ങിയത്. ലിംഗം മുറിക്കാൻ അഫ്ഗാനിസ്ഥാനല്ല, ഇതെന്നു പറഞ്ഞാണ് നവാസ് രംഗത്തെത്തിയത്. പെൺകുട്ടി എന്തുകൊണ്ട് പരാതി നൽകിയില്ലെന്നാണ് നവാസ് ചോദിച്ചത്
തിരുവനന്തപുരം: എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന പ്രകൃതമാണ് മലയാൡകൾക്ക്. ഏത് വിഷയമായാലും രാഷ്ട്രീയവൽക്കരിച്ച് ചർച്ച നടത്തും. അതിന് രാഷ്ട്രീയ വ്യത്യാസം ഇല്ലതാനും. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിലും നടന്നത് രാഷ്ട്രീയമായ സംവാദമായി മാറുകയായിരുന്നു. പരസ്പ്പരം ചെളിവാരി എറിയാൻ ഇത്തവണ മുന്നിൽ നിന്നത് സി.പി.എം നേതാവ് മുഹമ്മദ് റിയാസും ബിജെപി നേതാവ് കെ സുരേന്ദ്രനുമായിരുന്നു. ഇവർക്കൊപ്പം നിന്ന് ചർച്ച നയിക്കവേ അഭിപ്രായം നടത്തിയ വിനുവിന്റെ വാക്കുകളും കൂടിയായപ്പോൾ ചർച്ച തന്നെ വഴിമാറിപ്പോയി.
വിവാദ വ്യവഹാരി പായിച്ചറ നവാസ് ഡിജിപിക്ക് നൽകിയ പരാതി നൽകിയതിനെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ആക്ടിവിസ്റ്റും നടിയുമായ പാർവതിയും ചർച്ചയിൽ പങ്കെടുത്തു. പായിച്ചറ നവാസിന് പിന്നിലാര് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടും എന്താണ് ലക്ഷ്യമെന്നും ചോദിച്ചു കൊണ്ടാണ് വിനു ചർച്ച തുടങ്ങിയത്. ലിംഗം മുറിക്കാൻ അഫ്ഗാനിസ്ഥാനല്ല, ഇതെന്നു പറഞ്ഞാണ് നവാസ് രംഗത്തെത്തിയത്. പെൺകുട്ടി എന്തുകൊണ്ട് പരാതി നൽകിയില്ലെന്നാണ് നവാസ് ചോദിച്ചത്. എന്നാൽ, പെൺകുട്ടിയുടെ മൊഴിയെ തള്ളുന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നവാസ് രംഗത്തെത്തിയതോടെ അങ്ങനെ തോന്നിയത് വിളമ്പാനുള്ള വേദിയല്ല ഇതെന്ന് പറഞ്ഞ് വിനു പ്രതിരോധിച്ചു.
പിന്നീട് ചർച്ച പുരോഗമിക്കവേ, നവാസിന് പിന്നിൽ ബിജെപിയാണ് എന്ന വിധത്തിൽ ആരോപണവും അവതാരകൻ ഉന്നയിച്ചു. കുമ്മനം രാജശേഖരൻ ഈ വിഷയത്തിൽ മാന്യമായ പ്രതികരണം നടത്തിയില്ലെന്നും മറ്റും വിനു പറഞ്ഞു. ഇതിന് പിന്നിൽ ചില താൽപ്പര്യമുണ്ടെന്നും കൂട്ടിച്ചേർന്നു. ഹിന്ദു ഐക്യവേദിയുടെ മുൻ നേതാവ് കൂടിയായ കുമ്മനമാണ് ഇപ്പോഴത്തെ ബിജെപി അധ്യക്ഷനെന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ കുമ്മനത്തെ പഴിക്കേണ്ട കാര്യമില്ലെന്നു രാഷ്ട്രീയക്കാർ അവരുടെ മേഖലയിൽ പ്രവർത്തിക്കുമ്പോൾ അവരുടെ വ്യക്തിത്വം എങ്ങനെയാണെന്ന് നോക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ മറുപടി നല്കി.
ഇതിനിടെ ബിജെപിയെ കുറ്റപ്പെടുത്തി തന്നെയാണ് മുഹമ്മദ് റിയാസും ചർച്ച നടത്തിയത്. എന്നാൽ, തോക്ക് സ്വാമിയുടെയും കോടിയേരിയുടെയും പേര് പറഞ്ഞ് സുരേന്ദ്രൻ പ്രതിരോധം തീർത്തു. ഇതിനിടെ വടക്കാഞ്ചേരി പീഡന കേസിന്റെ കാര്യവും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കവേ, തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള ചോദ്യവും വിനുവിൽ നിന്നുമുണ്ടായി. ഇതോടെ ശമ്പളം തരുന്നവന്റെ രാഷ്ട്രീയമാണ് വിനുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അതെല്ലാവർക്കും അറിയാമെന്നുമായി റിയാസ്. രാജീവ് ചന്ദ്രശേഖറിന്റെ ബിജെപി ബന്ധം ഓർമ്മപ്പെടുത്തി കൊണ്ടായിരുന്നു റിയാസിന്റെ പ്രതികരണം.
എന്നാൽ, ഇതോടെ ഞാൻ നടത്തുന്നത് മാധ്യമപ്രവർത്തനമാണ് എന്നു പറഞ്ഞ് വിനുവിനും നിയന്ത്രണം പോയി. തുടർന്ന് ചർച്ചയിൽ രണ്ട് പേരും തമ്മിൽ തർക്കിക്കുകയും ചെയ്തു. ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് മാറുന്നു എന്നും അല്ലാതെ സ്വതന്ത്ര നിലപാടല്ലെന്നുമായിരുന്നു റിയാസിന്റെ പക്ഷം. തർക്കം മൂത്തപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന വിഷയം കള്ള സ്വാമിയുമായി ബന്ധപ്പെട്ടാണെന്ന് മാലാ പാർവതിക്ക് പറയേണ്ടിയും വന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുമ്പോൽ പോലും അതിൽ രാഷ്ട്രീയം കാണുന്ന പ്രവണതയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ചുരുക്കത്തിൽ അർണാബിന്റെ റിപ്പബ്ലിക് ചാനലുമായി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ എത്തിയത് സ്വതന്ത്രമായ ചർച്ചയ്ക്കുള്ള അവസരം ഏഷ്യാനെറ്റിലും ഇല്ലാതാക്കുന്നോ എന്ന സന്ദേഹം അവശേഷിപ്പിച്ചാണ് ന്യൂസ് അവർ അവസാനിച്ചത്. സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കാൻ പുതിയ പ്രമോ വരെ തയ്യാറാക്കിയാണ് ഏഷ്യാനെറ്റ് പ്രതിരോധം തീർക്കുന്നത്. ഇതിനിടെയാണ് ചർച്ചയിൽ പങ്കെടുക്കുന്ന സി.പി.എം നേതാക്കളിൽ പലരും ചാനലിന്റെ രാഷ്ട്രീയം ഉന്നയിക്കുന്നതും.