- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഫ്‌സൽ ഗുരുവിനെ അനുകൂലിച്ച പിഡിപിയുമായി അധികാരം പങ്കിടുന്നത് രാജ്യസ്‌നേഹമാണോ?' എം ബി രാജേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയില്ലാതെ ബഹളം കൂട്ടി കെ സുരേന്ദ്രൻ; ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ ബിജെപി നേതാവിന്റെ 'പ്രകടനം' വൈറലാകുന്നു
തിരുവനന്തപുരം: ബിജെപിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടിയ കെ സുരേന്ദ്രൻ ചാനൽ ചർച്ച ബഹളം വച്ച് അലങ്കോലമാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിലാണ് ഉത്തരംമുട്ടിപ്പോയ കെ സുരേന്ദ്രൻ ബഹളം കൂട്ടി ചർച്ച അലോസരപ്പെടുത്തിയത്. സിപിഐ(എം) നേതാവ് എം ബി രാജേഷ് എം
തിരുവനന്തപുരം: ബിജെപിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഉത്തരം മുട്ടിയ കെ സുരേന്ദ്രൻ ചാനൽ ചർച്ച ബഹളം വച്ച് അലങ്കോലമാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിലാണ് ഉത്തരംമുട്ടിപ്പോയ കെ സുരേന്ദ്രൻ ബഹളം കൂട്ടി ചർച്ച അലോസരപ്പെടുത്തിയത്.
സിപിഐ(എം) നേതാവ് എം ബി രാജേഷ് എംപി, എൻഎസ്‌യു നേതാവ് റോജി ജോൺ എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ. ജെഎൻയുവിലെ വിദ്യാർത്ഥി നേതാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടു ചർച്ച കൊഴുക്കവെ ബിജെപി നേതാവിനോട് എം ബി രാജേഷ് എംപി ചോദിച്ച ഒരു ചോദ്യമാണ് സുരേന്ദ്രനെ ഉത്തരംമുട്ടിച്ചത്.
'അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് നിയമവ്യവസ്ഥയെ പരിഹസിക്കലാണ് എന്ന് ഇന്നും പറഞ്ഞ പിഡിപിയുമായി അധികാരം പങ്കിടുന്നത് രാജ്യസ്‌നേഹമാണോ? അതാണോ നിങ്ങളുടെ രാജ്യസ്‌നേഹം' എന്ന് എം ബി രാജേഷ് പറഞ്ഞു തുടങ്ങിയപ്പോഴാണ് കെ സുരേന്ദ്രൻ ബഹളം വയ്ക്കാൻ ആരംഭിച്ചത്. കൃത്യമായി മറുപടി പറയാൻ ആവശ്യപ്പെടുമ്പോഴൊക്കെ ഉരുണ്ടുകളിച്ചു ബഹളമുണ്ടാക്കി ചർച്ച അലങ്കോലപ്പെടുത്തുകയായിരുന്നു ബിജെപി നേതാവ്.
ഉത്തരം പറയാനില്ലാത്തതുകൊണ്ടാണു സുരേന്ദ്രൻ ബഹളം വയ്ക്കുന്നതെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ഭീരുവിന്റെ, പരാജിതന്റെ ബഹളം വയ്ക്കലാണിതെന്നും രാജേഷ് പറഞ്ഞു. രാജേഷിനു പറയാനുള്ളതു മുഴുവൻ കേൾക്കൂ അതു കഴിഞ്ഞ് താങ്കൾക്കു മറുപടി പറയാൻ അവസരമുണ്ട് എന്നു ചർച്ചയിൽ അവതാരകനായിരുന്ന പി ജി സുരേഷ് കുമാർ സുരേന്ദ്രനോടു പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയായിരുന്നു സുരേന്ദ്രന്റെ 'പ്രകടനം'.
മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ ആദരിക്കുന്ന സംഘപരിവാറുകാരെക്കുറിച്ചുള്ള ചോദ്യത്തിനും കൃത്യമായ മറുപടി നൽകാതെ ബഹളം വയ്ക്കുകയായിരുന്നു സുരേന്ദ്രൻ. നിരവധി തവണ സുരേഷ് ഇടപെട്ടിട്ടും, ഒരാളുടെ വാദം കഴിഞ്ഞ് മറുപടിക്ക് അവസരം തരാം എന്ന് അറിയിച്ചിട്ടും ബഹളം നിർത്താൻ സുരേന്ദ്രൻ കൂട്ടാക്കിയിട്ടില്ല. പരിഭ്രാന്തനായ ബിജെപി നേതാവാണു സുരേന്ദ്രനെന്നും അതിനാലാണു ബഹളം കൂട്ടുന്നതെന്നും പലകുറി രാജേഷ് പറഞ്ഞു.
സുരേന്ദ്രൻ ഒരു മിനിറ്റൊന്നു വായടയ്ക്കുമെങ്കിൽ താൻ ഉന്നയിച്ച കാര്യങ്ങളുടെ രേഖകൾ സഹിതം വെളിപ്പെടുത്താമെന്ന രാജേഷിന്റെ വെല്ലുവിളിപോലും സ്വീകരിക്കാതെ ബഹളം കൂട്ടുകയായിരുന്നു സുരേന്ദ്രൻ.
വീഡിയോ കാണാം...
എം ബി രാജേഷിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ചർച്ച മനഃപൂർവം അലസപ്പെടുത്തുന്ന കെ സുരേന്ദ്രൻ ..
Posted by Bulls Eye on Sunday, 14 February 2016