- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും'; യോഗി സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയത് 2015ലെ ചിത്രം ഉപയോഗിച്ച്; ചൂണ്ടിക്കാട്ടിയിട്ടും പിൻവലിക്കാൻ തയാറായില്ല; ഏഷ്യാനെറ്റ് ന്യൂസിനെതിരെ യുപി സർക്കാർ നിയമനടപടികളിലേക്ക്; വീണ്ടും മാപ്പ് പറഞ്ഞ് ചാനൽ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാജ വാർത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. യോഗി സർക്കാർ നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് ചാനൽ അധികൃതർ തടിയൂരി.
ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് വിഭാഗമാണ് യുപി സർക്കാരിനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ വ്യാജവാർത്ത നൽകിയത്. 'മൃതദേഹങ്ങൾ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും' എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് വ്യാജവാർത്ത നൽകിയത്.
ഈ വാർത്തയ്ക്ക് അടിസ്ഥാനമായി മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്ന ചിത്രവും ചാനൽ നൽകിയിരുന്നു. ഈ വ്യാജ ചിത്രവും വാർത്തയിലെ പൊള്ളത്തരവും സോഷ്യൽ മീഡിയ അന്നു തന്നെ തുറന്നുകാട്ടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുവടുപിടിച്ച് മലയാളത്തിലെ ഏല്ലാ മാധ്യമങ്ങളും ഈ വ്യാജവാർത്ത കേരളത്തിൽ പ്രചരിപ്പിച്ചിരുന്നു.
ഏന്നാൽ, ഈ വ്യാജവാർത്തയ്ക്ക് നൽകിയിരുന്ന ചിത്രം 2015 ജനുവരി പതിമൂന്നിലേതായിരുന്നു. വാർത്ത ഏജൻസിയായ എഎൽഐ ഈ ചിത്രം ഉപയോഗിച്ച് അന്നുതന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടിയിട്ടും വ്യാജവാർത്ത പിൻവലിക്കാൻ തയാറായില്ല.
തുടർന്ന്, മലയാളം വാർത്തയുടെ പരിഭാഷയും ചിത്രവും അടക്കം യോഗി സർക്കാരിന്റെ പബ്ലിക്ക് റിലേഷൻ വകുപ്പിന് അയച്ചു നൽകിരുന്നു. യുപിയെ മനഃപൂർവം അപമാനിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നതെന്നും ഇതിൽ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ യുപി സർക്കാർ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
'ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു പിശകാണ്.വ്യാജ ചിത്രമാണെന്ന് വ്യക്തമായതോടെ ഗാലറിയിൽ നിന്ന് അത് നീക്കംചെയ്തു. ഈ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. നേരത്തെ ഡൽഹി കലാപത്തിൽ കലാപകാരികൾക്കൊപ്പം നിന്ന് വ്യാജവാർത്തകൾ റിപ്പോർട്ട് ചെയ്തതിന് കേന്ദ്ര സർക്കാർ ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയിരുന്നു. തുടർന്ന് നിരുപാധികം മാപ്പ് ഏഴുതി നൽകിയാണ് ചാനൽ വീണ്ടും സംപ്രേഷണം തുടങ്ങിയത്.
കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടർ പി.ആർ പ്രവീണ ബംഗാൾ കലാപത്തിൽ സംഘപരിവാറുകാർ കൊല്ലപ്പെടേണ്ടതാണെന്നും ബംഗാൾ പാക്കിസ്ഥാനിലാണെന്ന വിവാദ പരാമർശവും നടത്തിയിരുന്നു. തുടർന്ന് ദേശവിരുദ്ധത നിരന്തരം പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.