തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തിക്കിരയായ ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചത് ഇന്ന് വാർത്തയായിരുന്നു. ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ ഇക്കാര്യമുണ്ട് എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ നേർക്കുനേർ എന്ന പരിപാടിയിലാണ് ജയരാജന്റെ പ്രതികരണം വന്നത്. ഇതിന് പിന്നാലെ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ന്യൂസ് അവർ ചർച്ചയിൽ അതിഥിയായി എത്തി.

'എന്റെ കുടുംബത്തിന്റെ ഏക അത്താണി എന്റെ മകനായിരുന്നു. അവൻ സ്വാഭാവികമായി പ്രതികരിക്കുക മാത്രമാണ ചെയ്തിട്ടുള്ളത്.എന്റെ മകന്റെ കയ്യോ..കാലോ എടുത്തിരുന്നെങ്കിൽ ...ജീവിക്കാൻ വിട്ടിരുന്നെങ്കിൽ കാണുകയെങ്കിലും ചെയ്യാമായിരുന്നു. മകൻ കുറ്റവാളിയല്ല. മകൻ കൊടുംകുറ്റവാളിയാണെന്ന പി.ജയരാജന്റെ പരാമർശം തെറ്റ്. അവന് വധഭീഷണിയുണ്ടായിരുന്നു.' ഫോണിൽ വന്ന വധഭീഷണി സന്ദേശം മുഹമ്മദ് കാട്ടി. ഇക്കാര്യം അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായിരുന്നു. മറ്റുപ്രശ്‌നമുണ്ടായിരുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണമാണ് നല്ലതെന്ന് വിശ്വസിക്കുന്നു. പൊലീസ് തെളിവ് ചോദിച്ചിട്ടില്ല. വിവരങ്ങൾ തേടി പൊലീസ് എത്തിയത് ഇന്നലെ മാത്രമാണെന്നും മുഹമ്മദ് പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട് ഒരു നേതാവ് പോലും സമാധാന വാക്കോ ആശ്വാസ വാക്കോ പറയാൻ എത്താതിരുന്നത് തന്നെ വേദനിപ്പിച്ചുവെന്നും മുഹമ്മദ് കണ്ണീരോടെ പറഞ്ഞു.

കണ്ണൂർ പൊലീസിന് കൈവിലങ്ങോ?പൊലീസ് ഇരുട്ടിൽ തപ്പുമോ...ജയിലറകൾ ഭീകരതാവളങ്ങളോ..കൊല ന്യായീകരിക്കാൻ ശ്രമമോ..എന്നിങ്ങനെയായിരുന്നു പി.ജി.സുരേഷ് കുമാർ അവതരിപ്പിച്ച സംവാദത്തിലെ ചോദ്യങ്ങൾ.ഈ സർക്കാരുമായി ബന്ധപ്പെട്ട ഒരു വ്യക്തി പോലും ആശ്വസിപ്പിക്കാനെത്തിയില്ല. വാക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാൻ മാത്രം രാഷ്ട്രീയാന്ധത ബാധിച്ചിട്ടുണ്ടോയെന്ന് പിജി സിപിഎം പ്രതിനിധി എ.എ.റഹീമിനോട് ചോദിച്ചു.

ഇത്തരത്തിൽ ഒരാളും കണ്ണീരൊഴുക്കരുത് ..കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ ചേരുന്നുവെന്ന് ആമുഖമായി പറഞ്ഞ ശേഷം റഹീം പതിവ് പോലെ അവതാരകനെയും ചാനലിനെയും ആക്രമിക്കുന്ന തന്ത്രം പുറത്തെടുത്തു..ഈ പ്രദർശനപരത എന്തിനാണ്.ടാം റേറ്റിങ് കൂട്ടാൻ. സാഡിസ്റ്റ് മാധ്യമപ്രവർത്തനം.വെറും ഷോകേസിങ് എന്നൊക്കെ ശബ്ദമുയർത്തി റഹീം ക്ഷോഭിച്ചു.

അവതാരകനോട് കൊമ്പ് കോർത്ത് മുനയൊടിക്കാനുള്ള പതിവ് പരിപാടി നടപ്പില്ലെന്ന് പിജി.അവതാരകനോട് കൊമ്പ് കോർത്ത് മുനയൊടിക്കാനുള്ള പതിവ് പരിപാടി നടപ്പില്ലെന്ന് പിജി.

നേരിടാനും നല്ല മറുപടി പറയാനും തന്നെയാണ് വന്നത്. അങ്ങനെയൊന്നും പറഞ്ഞ് പേടിപ്പിക്കേണ്ട.മുഹമ്മദിനെ പ്രദർശിപ്പിക്കുകയാണ്. സാഡിസ്റ്റ് മാധ്യമ പ്രവർത്തനം എന്ന് റഹീം ആവർത്തിച്ചു. ഇക്കാര്യം ജനങ്ങൾ വിലയിരുത്തട്ടെയെന്നായി പിജി.

ഒന്നരവർഷത്തിനിടെ 13 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. എത്രയെണ്ണം ഏഷ്യാനൈറ്റ്് ചർച്ച ചെയ്തുവെന്ന് റഹീം. എന്നാൽ ഈ സംഭവങ്ങൾ ചാനൽ ചർച്ച ചെയ്തിട്ടുണ്ടെന്നും തെളിവ് കാട്ടാമെന്നും പിജി.

പിതാവിനെ വിളിച്ച് ആശ്വസിപ്പിക്കാനുള്ള ആർജ്ജവം പിണറായിയോ, ശ്രീമതിയോ കാണിക്കാത്തതെന്തെന്ന് പിജിയുടെ ചോദ്യം
കണ്ണൂർ ജില്ലാ സെക്രട്ടറി അപലപിച്ചുവെന്ന് റഹീം.സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് റഹീം കാട്ടുന്നതെന്നും പാർട്ടി പൊലീസിന്റെ കൈ കെട്ടിയിരിക്കുകയാണെന്നും കോൺഗ്രസ് പ്രതിനിധി കെ.സുരേന്ദ്രൻ ആരോപിച്ചു.ജയിലുകൾ ഭീകരതാവളങ്ങളാകുന്നത്് ജയിൽ ഉദ്യോഗസ്ഥർ പാവകളായി മാറുന്ന്ത കൊണ്ടാണെന്ന് മുൻ ജയിൽ ഡിഐജി ടി.എസ്.രഘുപതി പറഞ്ഞു.

സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് റഹീം കാട്ടുന്നതെന്നും പാർട്ടി പൊലീസിന്റെ കൈ കെട്ടിയിരിക്കുകയാണെന്നും കോൺഗ്രസ് പ്രതിനിധി കെ.സുരേന്ദ്രൻ ആരോപിച്ചു.ജയിലുകൾ ഭീകരതാവളങ്ങളാകുന്നത്് ജയിൽ ഉദ്യോഗസ്ഥർ പാവകളായി മാറുന്നതുകൊണ്ടാണെന്ന് ജയിൽ ഡിഐജി ടി.എസ്.രഘുപതി അഭിപ്രായപ്പെട്ടു.

അവതാരകനെ ആക്രമിച്ച് പ്രതിരോധിക്കുന്ന തന്ത്രം സിപിഎം പ്രതിനിധികൾ പയറ്റുന്ന പതിവ് ആവർത്തിക്കുന്നതിന്റെ പൊള്ളത്തരം വെളിപ്പെട്ട സംവാദം കൂടിയായിരുന്നു ഇന്നത്തെ ന്യൂസ് അവർ സംവാദം