- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മകുമാർ..ഇനിയും ഭരണം മാറി വരും...മറ്റൊരു ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഈ വാക്കുകൾ തന്നെ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്; നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം.. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്; ചലച്ചിത്ര പുരസ്‌കാരദാന വിവാദത്തിൽ ഭാഗ്യലക്ഷ്മിയും ജെ.ആർ.പത്മകുമാറും തമ്മിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചൂടേറിയ വാഗ്വാദം
തിരുവനന്തപുര ം:ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദമായിരുന്നു വ്യാഴാഴ്ച ചാനലുകളില്ലൊം പ്രധാന സംവാദ വിഷയം. രാഷ്ട്രപതി 11 പുരസ്‌കാരങ്ങൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് പ്രഖ്യാപിച്ചതും അതിന്റെ പേരിൽ 68 കലാകാരന്മാർ ചടങ്ങ് ബഹിഷ്‌കരിച്ചതും ചൂടേറിയ വിഷയമായി. ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ച അവാർഡ് ദാനത്തിലെ പന്തിഭേദം എന്തിന് ?ബഹിഷ്‌കരിച്ചതിന് പിന്നിൽ രാഷ്ട്രീയമോ? എന്നായിരുന്നു. ജിമ്മി ജെയിംസ് അവതരിപ്പിച്ച ചർച്ചയിൽ ഡബ്ബിങ് ആർട്ടിസ്‌ററ് ഭാഗ്യലക്ഷ്മി, ബിജെപി വക്താവ് ജെ.ആർ. പത്മകുമാർ, ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ,, മികച്ച് തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ സജീവ് പാഴൂർ എന്നിവരാണ് പങ്കെടുത്തത്. ചർച്ചയുടെ പ്രസക്തഭാഗങ്ങൾ: സജീവ് പാഴൂർ: ജനാധിപത്യത്തിൽ രാഷ്ട്രപതി പ്രഥമപൗരനാണ്.ചെമ്മീൻ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി എന്നുപറയുന്നതിന് ഒരു വിശുദ്ധിയുണ്ട്. അത്തരമൊരു ഉന്നത പുരസ്‌കാരം മോഹിച്ചാണ് ഞാനടക്കമുള്ളവർ പോയത്. എന്നാൽ, എന്തുകൊണ്ട് തീരുമാനം മാറ്റി എന്ന് വിശദീകരിക്കാൻ കഴിയാത്തിടത്താണ് പ്രശ്‌നം. ജെ..ആ
തിരുവനന്തപുര ം:ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദമായിരുന്നു വ്യാഴാഴ്ച ചാനലുകളില്ലൊം പ്രധാന സംവാദ വിഷയം. രാഷ്ട്രപതി 11 പുരസ്‌കാരങ്ങൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് പ്രഖ്യാപിച്ചതും അതിന്റെ പേരിൽ 68 കലാകാരന്മാർ ചടങ്ങ് ബഹിഷ്‌കരിച്ചതും ചൂടേറിയ വിഷയമായി. ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ച അവാർഡ് ദാനത്തിലെ പന്തിഭേദം എന്തിന് ?ബഹിഷ്‌കരിച്ചതിന് പിന്നിൽ രാഷ്ട്രീയമോ? എന്നായിരുന്നു. ജിമ്മി ജെയിംസ് അവതരിപ്പിച്ച ചർച്ചയിൽ ഡബ്ബിങ് ആർട്ടിസ്‌ററ് ഭാഗ്യലക്ഷ്മി, ബിജെപി വക്താവ് ജെ.ആർ. പത്മകുമാർ, ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ,, മികച്ച് തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ സജീവ് പാഴൂർ എന്നിവരാണ് പങ്കെടുത്തത്.
ചർച്ചയുടെ പ്രസക്തഭാഗങ്ങൾ:
സജീവ് പാഴൂർ: ജനാധിപത്യത്തിൽ രാഷ്ട്രപതി പ്രഥമപൗരനാണ്.ചെമ്മീൻ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി എന്നുപറയുന്നതിന് ഒരു വിശുദ്ധിയുണ്ട്. അത്തരമൊരു ഉന്നത പുരസ്‌കാരം മോഹിച്ചാണ് ഞാനടക്കമുള്ളവർ പോയത്. എന്നാൽ, എന്തുകൊണ്ട് തീരുമാനം മാറ്റി എന്ന് വിശദീകരിക്കാൻ കഴിയാത്തിടത്താണ് പ്രശ്‌നം.
ജെ..ആർ.പത്മകുമാർ.-ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം. രാഷ്ട്രപതിയായതിന് ശേഷം രാംനാഥ് കോവിന്ദ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരുന്നു...ഭരണഘടനാപരമായ ബാധ്യതയില്ലാത്ത പരിപാടികളിൽ ഒരുമണിക്കൂർ മാത്രമേ പങ്കെടുക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. കീഴ വഴക്കം തുടരണമോയെന്ന് തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 11 പേർക്കേ കൊടുക്കു എന്ന് അങ്ങനെയാണ് തീരുമാനിച്ചത്. കീഴ വഴക്കങ്ങളിൽ നേരത്തെയും മാറ്റം വന്നിട്ടുണ്ട്. 1984 ൽ സെയിൽ സിങ്ങും ഈ കീഴ് വഴക്കം മാറ്റിയിട്ടുണ്ട്.ഇപ്പോൾ വെറുതെ കേന്ദ്ര സർക്കാരിനെ വലിച്ചിഴയ്ക്കുകയാണ്.
ഭാഗ്യലക്ഷ്മി: എന്താണ് അവിടെ നടന്നതെന്ന് അറിയാതെയാണ് പത്മകുമാർ സംസാരിക്കുന്നത്. രാഷ്ട്രപതിയല്ല പുരസ്‌കാരം നൽകുന്നതെന്ന് ഇന്നലെ വൈകുന്നേരം മാത്രമാണ് അറിയിക്കുന്നത്. രാഷ്ട്രപതി നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിൽ 15 ദിവസം മുമ്പ് മെയിൽ അയച്ചു? റിഹേഴ്‌സൽ ഹാളിൽ വച്ച് മാത്രമാണ് അറിയിച്ചത്. എന്തുകൊണ്ട് രാഷ്ട്രപതി പുരസ്‌കാരം നൽകില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ശങ്കർദയാൽ ശർമ ഇരുന്ന കാലത്ത് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യമുണ്ടായിട്ടും അദ്ദേഹം പങ്കെടുത്തു. പത്മപുരസ്‌കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്‌കാരവുമൊക്കെ ഭാവിയിൽ മന്ത്രിമാരുടെ കൈയിൽ നിന്ന് വാങ്ങേണ്ടി വരും. എത്ര പേരുടെ സ്വപ്‌നങ്ങളെയാണ് അവർ തകർത്തത്.
വൈകാരികമായ ആഗ്രഹം എന്നതിനപ്പുറം എന്ത് പ്രാധാന്യം?
ജി.പി.രാമചന്ദ്രൻ: ദേശീയ പ്രാധാന്യമുള്ള സാംസ്‌കാരിക ്‌സഥാപനങ്ങളെ തകിടം മറിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കലാകാരന്മാരെ ഇവിടെ വിളിച്ചുവരുത്തി അപമാനിക്കുകയാണ്. രാഷ്ട്രപതിയുടെ പുരസ്‌കാരം എന്ന് അഭിമാനിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. രാഷ്ട്ര നിർമ്മാണത്തെ സംബന്ധിച്ച സങ്കൽപം തന്നെ തകർക്കുകയാണ്.
പത്മകുമാർ: ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പോസ്റ്റ്മാൻ പുരസ്‌കാരം എത്തിക്കുമ്പോൾ അത്ുപോസ്റ്റ്മാന്റെ അവാർഡെന്ന് പറയാമോ?
സ്മൃതി ഇറാനിക്ക് മൈലേജ് കൂട്ടാനോ..സിനിമാക്കാർക്ക് ഇത്രയൊക്കെ മതിയെന്നോ.. എന്താണ് ഇതിന്റെ യുക്തിയെന്ന് ജിമ്മി ജെയിംസ്
ഭാഗ്യലക്ഷ്മി: വലിയ ആളാവുന്ന ശ്രമം..ഈഗോയുടെ പ്രശ്‌നം...ഞങ്ങളിന്നലെ അവിടെ ചർച്ച ചെയ്ത സമയത്ത്...രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാമോയെന്ന് പറഞ്ഞപ്പോൾ..സ്മൃതി ഇറാറിയുടെ വായിൽ നിന്ന് വന്ന വാക്ക് വിനോദ് ഖന്നയ്ക്ക് ഡേറ്റില്ലെല്ലോ എന്നാണ്..അപ്പോൾ വലിയ ആളുകൾക്ക് വേണ്ടി മാറ്റാതിരിക്കാം. അപ്പോൾ ഇത് ഒരാളുടെ താൽപര്യം മാത്രമാണ്. ഇത് ഏകാധിത്‌യ രീതിയിലേക്കാണ് പോകുന്നത്.
സജീവ് പാഴൂർ:ഒരു ദിവസം മുമ്പാണ് പരിപാടി മാറ്റിയത്. പ്രോട്ടോക്കോൾ ഉണ്ട്. എന്നാൽ അതിൽ എവിടെയാണ് മന്ത്രിയുടെ പൊസിഷിനിങ് എന്ന് പറയുന്നില്ല. എന്താണ് കാരണമെന്ന് പറയില്ല.നാളെയെങ്കിലും ഈ ദുരന്തം ആവർത്തിക്കരുതെന്ന് ആഗ്രഹം കൊണ്ടാണ് പ്രതിഷേധിച്ചത്. ഫഹദ് ഫാസിലിന്റെ കസേരയിൽ ഇരുന്നത് ഏതോ ഒരു ഫഹദ് ഫാസിൽ.ഇത് വിമർശനാത്മകമായി പരിശോധിക്കണം. ഇത്രയും നാണംകെട്ട രീതിയിൽ ചടങ്ങ് സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റ് മാത്രമായിരിക്കും അവകാശപ്പെടാൻ കഴിയുക.
പത്മകുമാർ: ഇതിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രപതിയുടെ കൈയിൽ നിന്ന് വാങ്ങിയാലേ മഹത്വമുള്ളുവെന്ന് ധരിക്കരുത്. യേശുദാസും, ജയരാജും പങ്കെടുത്തല്ലോ..താ
ഭാഗ്യലക്ഷ്മി: ദാസേട്ടൻ പോയില്ലായിരുന്നെങ്കിൽ ഞങ്ങൾ പറഞ്ഞിട്ടാണ് പോകാതിരുന്നതെന്ന്....സെയിൽ സിങ്ങിന്റെ കാലത്തെ പോലെയല്ല. ഇന്നത്തെതുപോലെ പറ്റിക്കലല്ല അന്ന് നടന്നത്. അതും ഇതും കൂടി കൂട്ടിക്കുഴയ്ക്കരുത്.
മിസ്‌ററർ പത്മകുമാർ...നിങ്ങൾക്ക് തോന്നുന്നില്ല. ഇനിയും വരും..ഭരണം മാറി വരും...അന്ന് ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഇതുപോലെയുള്ള വാക്കുകൾ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്.ഒരുകാര്യം നിങ്ങൾ ഓർത്തോളൂ അത്ര മാത്രം തീവ്രമായ പ്രൊട്ടസ്റ്റാണ് ഇന്നിവിടെ നടന്നത്. അടുത്ത തലമുറയ്ക്ക് ഇങ്ങനെ.
പത്മകുമാർ: നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്.
ഇത്തരത്തിൽ പര്‌സപരം വാഗ്വാദങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകുമ്പോഴും പുരസ്‌കാരദാന വിവാദം രാഷ്ട്രീയമാണെന്നും ബഹിഷ്‌കരണം മറ്റൊരു രാഷ്ട്രീയമാണന്നുമുള്ള നിലപാടുകളിൽ ഇരുപക്ഷവും ഉറച്ചുനിന്നു.