- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസറിന്റെ ഭാര്യ ചാണ്ടിയുടെ കസേര തെറിപ്പിക്കുമോ? മാണിയുടെ രാജി ആവശ്യപ്പെട്ട സിപിഎമ്മിന്റെ രാഷ്ട്രീയ ധാർമ്മികത ഇപ്പോൾ എവിടെ പോയി; കെ എം മാണിയുടെ രാജി ആവശ്യം ഉയർത്തിയ കോടിയേരിയുടെ വാർത്താസമ്മേളന ക്ലിപ്പ് ചൂണ്ടി വിനു വി ജോണിന്റെ കൗണ്ടർ ചെക്ക്; തോമസ് ചാണ്ടിയുടെ രാജി കൂടിയേ തീരു എന്ന ആവേശത്തിൽ ഏഷ്യാനെറ്റ്
തിരുവനന്തപുരം: അധികാരത്തിലിരിക്കുമ്പോൾ ഒരുവാക്കും, പ്രതിപക്ഷത്തായിരിക്കുമ്പോൾ മറ്റൊരു വാക്കും. കേരളത്തിലെ ഇരുമുന്നണികൾക്കും ഇക്കാര്യത്തിൽ നാണമോ അറപ്പോ തോന്നാറില്ല. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ വിവാദമായ ഒരുവിഷയത്തിൽ ഉയർത്തിക്കാട്ടിയ നീതിയുക്തമായ നിലപാട് അധികാരത്തിലേറുന്നതോടെ സൗകര്യപൂർവം മറക്കുന്ന ശൈലിയാണ് മുന്നണികൾ പിന്തുടർന്ന് വരുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ, എൽഡിഎഫിന്റെ ഇരട്ടത്താപ്പിനെ മാധ്യമങ്ങൾ തുറന്നുകാട്ടുകയാണ്. തോമസ് ചാണ്ടി വിഷയത്തിൽ, ആലപ്പുഴ കേന്ദ്രീകരിച്ച് വാർത്താപരമ്പര തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ രാഷ്ട്രീയ ധാർമികതയെയും ഇരട്ടത്താപ്പിനെയും ചോദ്യം ചെയ്തു.വിനു.വി.ജോൺ അവതരിപ്പിച്ച ന്യൂസ് അവർ ഡിബേറ്റിന്റെ ആമുഖത്തിലാണ് രണ്ടുരാഷ്ട്രീയ വിവാദങ്ങളിലെ സിപിഎമ്മിന്റെ വ്യത്യസ്ത നിലപാടുകളെ തുറന്നുകാട്ടിയത്. ബാർ കോഴ വിവാദത്തിൽ മുൻ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം.മാണി
തിരുവനന്തപുരം: അധികാരത്തിലിരിക്കുമ്പോൾ ഒരുവാക്കും, പ്രതിപക്ഷത്തായിരിക്കുമ്പോൾ മറ്റൊരു വാക്കും. കേരളത്തിലെ ഇരുമുന്നണികൾക്കും ഇക്കാര്യത്തിൽ നാണമോ അറപ്പോ തോന്നാറില്ല. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ വിവാദമായ ഒരുവിഷയത്തിൽ ഉയർത്തിക്കാട്ടിയ നീതിയുക്തമായ നിലപാട് അധികാരത്തിലേറുന്നതോടെ സൗകര്യപൂർവം മറക്കുന്ന ശൈലിയാണ് മുന്നണികൾ പിന്തുടർന്ന് വരുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ, എൽഡിഎഫിന്റെ ഇരട്ടത്താപ്പിനെ മാധ്യമങ്ങൾ തുറന്നുകാട്ടുകയാണ്.
തോമസ് ചാണ്ടി വിഷയത്തിൽ, ആലപ്പുഴ കേന്ദ്രീകരിച്ച് വാർത്താപരമ്പര തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ രാഷ്ട്രീയ ധാർമികതയെയും ഇരട്ടത്താപ്പിനെയും ചോദ്യം ചെയ്തു.വിനു.വി.ജോൺ അവതരിപ്പിച്ച ന്യൂസ് അവർ ഡിബേറ്റിന്റെ ആമുഖത്തിലാണ് രണ്ടുരാഷ്ട്രീയ വിവാദങ്ങളിലെ സിപിഎമ്മിന്റെ വ്യത്യസ്ത നിലപാടുകളെ തുറന്നുകാട്ടിയത്.
ബാർ കോഴ വിവാദത്തിൽ മുൻ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ ഹൈക്കോടതി പരാമർശമുണ്ടായപ്പോൾ, സി.പി.എം സ്വീകരിച്ച നിലപാടും, തോമസ് ചാണ്ടി വിഷയത്തിൽ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ സ്വീകരിച്ച നിലപാടും താരമത്യം ചെയ്താണ് വിനുവിന്റെ കൗണ്ടർ ചെക്ക്. 2015 ൽ ഹൈക്കോടതി മാണിക്കെതിരെ പരാമർശം നടത്തിയപ്പോൾ, കോടിയേരി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.
'കോടതി വിധി ഒരു അലങ്കാരമായിട്ടെടുത്ത് മന്ത്രിസ്ഥാനത്ത് തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കെ.എം.മാണിക്ക് മന്ത്രിയായി കേരളത്തിൽ തുടരാമെന്ന് കരുതേണ്ട. അതുകേരളത്തിലെ ജനങ്ങൾ ഇനി അനുവദിക്കാൻ പോകുന്നില്ല.'തുടർന്ന് വിനു തന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു:
'2015 നവംബർ 9ന് ബാർ കോഴ വിവാദത്തിൽ കെ.എം.മാണിക്കെതിരെ ഹൈക്കോടതിയിൽ നിന്ന് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന പരാമർശമുണ്ടായത്. ദി ഫണ്ടമന്റൽ പ്രിൻസിപ്പിൾ ദാറ്റ് ജസ്റ്റിസ് ഈസ് നോട്ട് ഒൺലി ഡൺ, ബട്ട് ഇറ്റ് ഷുഡ് അപ്പിയർ ദാറ്റ് ഇറ്റ് ഈസ് ഡൺ. ജസ്റ്റിസ് കമാൽ പാഷ വിധിന്യായത്തിൽ തുടർന്നു. ഇത് ജുഡീഷ്യറിക്ക് മാത്രമല്ല ബാധകം, രാഷ്ട്രത്തിന്റെ മറ്റുരണ്ടുതൂണുകൾക്കും ബാധകമാണ്. ഇതേ പോലെയുള്ള കേസുകളിൽ ആരോപണവിധേയൻ മന്ത്രിയായി തുടരുമ്പോൾ, സർക്കാർ സംവിധാനങ്ങൾക്ക് കീഴിൽ ശരിയായ അന്വേഷണം നടക്കില്ലെന്ന് സാധാരണജനങ്ങൾക്ക് സ്വാഭാവികമായി തോന്നാം.ഞാനിതിൽ കൂടുതൽ പരാമർശങ്ങളൊന്നും നടത്തുന്നില്ല. അയാം ലീവിങ് ദി ക്വസ്റ്റ്യൻസ് ടു ദി കോൺഷ്യൻസ് ഓഫ് ദ അക്യൂസ്ഡ്. ബി.കമാൽ പാഷ് ജഡ്ജ് 9-11-2015 ൽ പറഞ്ഞു.തോമസ് ചാണ്ടിക്കെക്കിതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. തോമസ് ചാണ്ടി മന്ത്രിയായിരിക്കുന്ന സർക്കാരിന് കീഴിലാണ് അന്വേഷണം നടക്കുന്നത്. കോടിയേരി...പിണറായി...2017 ൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാവണോ? മന്ത്രിയെ പുറത്താക്കി ശരിയായ അന്വേഷണം നടത്തണോ?അതോ 2017 ൽ കോടതി ഉത്തരവ് കോടിയേരിക്കും, പിണറായിക്കും, തോമസ് ചാണ്ടിക്കും അലങ്കാരമാകുമോ? 2017 ൽ തോമസ് ചാണ്ടിയെ മന്ത്രിയായി തുടരാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കുമോ കോടിയേരി?'
ജനജാഗ്രതാ യാത്രയ്ക്കിടെ കു്ട്ടനാട്ടിൽ നടന്ന സമ്മേളനത്തിൽ തോമസ് ചാണ്ടി വെല്ലുവിളി ഉയർത്തിയത് പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കൂഴിയിലേക്ക് ചാടുകയാണോ എന്ന് മന്ത്രിസഭായോഗത്തിന് ശേഷം പിണറായി ചാണ്ടിയോട് ചോദിച്ചതായി വാർത്തകൾ വന്നിരുന്നു. കള്ക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ കൂടുി സർക്കാർ തീരുമാനിച്ചതോടെ, തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കാൻ ശ്രമം നടക്കുകയാണെന്ന ആരോപണവും ഉയർന്നു.അതേസമയം വിജിലൻസ് കോടതി ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എന്തുതീരുമാനമെടുക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.