- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ ചാനലിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടാമതു മനോരമയും മൂന്നാമതു മാതൃഭൂമിയും; മീഡിയാ വണ്ണിനെ അഞ്ചാമതാക്കി പീപ്പിൾ നാലാമത്; മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിയും ഏതാണ്ടു ഒരു പോലെ പ്രേക്ഷകരെ പങ്കിടുന്നു
തിരുവനന്തപുരം: മലയാളം വാർത്താ ചാനൽ റേറ്റിങിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് മനോരമയും പിന്നെ മാതൃഭൂമിയും. മീഡിയാ വൺ, റിപ്പോർട്ടറും കൈരളി പീപ്പിൾ ടീവിയും ഏതാണ്ട് ഒരേ റേറ്റിങിലാണ്. 2016 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ റേറ്റിങ്. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഏഷ്യാനെറ്റ് 87.44 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള മനോരമയ്ക്ക് 58.32 പോയിന്റാണ്. മാതൃഭൂമി 36.10 പോയിന്റ് നേടിയപ്പോൾ മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിക്കും 20 പോയിന്റൽ താഴെയാണ്. മലയാള ചാനൽ രംഗത്ത് ഒട്ടനവധി ന്യൂസ് ചാനൽ ഉണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചാനലുമായി ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ന്യൂസ് 18, മംഗളം ചാനലും ലോഞ്ചിങിലാണെങ്കിലും മലയാളികളുടെ വാർത്താ മാദ്ധ്യമം ഏഷ്യാനെറ്റ് തന്നെയായിരിക്കും എന്നാണ് വിദഗ്ദർ അവകാശപ്പെടുന്നത്. ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവർഷിപ്പിൽ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്
തിരുവനന്തപുരം: മലയാളം വാർത്താ ചാനൽ റേറ്റിങിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് മനോരമയും പിന്നെ മാതൃഭൂമിയും. മീഡിയാ വൺ, റിപ്പോർട്ടറും കൈരളി പീപ്പിൾ ടീവിയും ഏതാണ്ട് ഒരേ റേറ്റിങിലാണ്. 2016 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഈ റേറ്റിങ്. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ള ഏഷ്യാനെറ്റ് 87.44 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള മനോരമയ്ക്ക് 58.32 പോയിന്റാണ്. മാതൃഭൂമി 36.10 പോയിന്റ് നേടിയപ്പോൾ മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിക്കും 20 പോയിന്റൽ താഴെയാണ്.
മലയാള ചാനൽ രംഗത്ത് ഒട്ടനവധി ന്യൂസ് ചാനൽ ഉണ്ടെങ്കിലും ഇന്നും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. റേറ്റിങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ചാനലുമായി ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ന്യൂസ് 18, മംഗളം ചാനലും ലോഞ്ചിങിലാണെങ്കിലും മലയാളികളുടെ വാർത്താ മാദ്ധ്യമം ഏഷ്യാനെറ്റ് തന്നെയായിരിക്കും എന്നാണ് വിദഗ്ദർ അവകാശപ്പെടുന്നത്.
ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവർഷിപ്പിൽ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്റിങ് വ്യക്തമാക്കുന്നു. മനോരമ 23 ശതമാനവും മാതൃഭൂമി 16 ശതമാനവും നേടുന്നു. പിന്നിൽ റിപ്പോർട്ടർ, കൈരളിയുടെ പീപ്പിൾ ടിവി ചാനലുകളും. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ പല ചാനലുകളും എത്തിയിട്ടില്ല. സാറ്റലൈറ്റ് ഫീസും മറ്റ് തുടർചെലവുകളും ഭീമമായി കുതിച്ചുയർന്ന സാഹചര്യത്തിൽ ചെറുകിട ചാനലുകൾ നിലനിൽപ്പിന് ഭീഷണി നേരിടുന്ന സാഹചര്യവും നിലവിലുണ്ട്.
പ്രതിവർഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാർത്താചാനലുകൾക്കുണ്ടെന്നാണ് കണക്ക്. പരസ്യം ചെയ്യുന്ന പുതിയ ബ്രാൻഡുകൾ കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് മാത്രമാണ് പരസ്യവും ലഭിക്കുന്നത് എന്ന പോരായ്മയും മറഅറു ചാനലുകൾ ഉയർന്നു വരാതിരിക്കാൻ കാരണമാകുന്നു.
മലയാളത്തിലെ ആദ്യ ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ആദ്യം ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്. 2001 ലാണ് ഷാഷ്യാനെറ്റ് ന്യൂസ് ആരംഭിക്കുന്നത്. 2003 ലാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന് പേര് മാറ്റിയത്.
2006 ഓഗഗസ്റ്റ് മാസത്തിലാണ് മനോരമ ന്യൂസ് ചാനൽ ആരംഭിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാള ടെലിവിഷൻ ചാനൽ എന്ന ലേബലിലാണ് സംപ്രേഷണം ആരംഭിച്ചത്. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം. മലയാള മനോരമ കുടുംബത്തിലെ ഒരംഗമാണ് ഈ ചാനൽ. മലയാള മനോരമയുടെ ആദ്യ മുഴുവൻ സമയ ടെലിവിഷൻ സംരംഭം കൂടിയാണ് ഇത്.
ജോണി ലൂക്കോസ്, വേണു, പ്രമോദ് രാമൻ, ഷാനി പ്രഭാകരൻ എന്നിവരാണ് ചാനലിന്റെ മുൻനിര മാദ്ധ്യമ പ്രവർത്തകർ. നേരെ ചൊവ്വേ, പ്രൈം ടൈം ന്യൂസ്, സകലകല, പുത്തൻ പടം, വനിത എന്നിവയാണ് മുഖ്യ ഇനങ്ങൾ. മനോരമ പത്രവും ഓൺലൈനും ഒന്നാം സ്ഥാനത്ത് എന്ന് അവകാശപ്പെടുത്ത മനോരമയ്ക്ക് ചാനൽ രംഗത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു.
2013 ജനുവരിയിലാണ് മാതൃഭൂമി ന്യൂസ് ചാനൽ സംപ്രേഷണം ആരംഭിച്ചത്. വാർത്തകൾക്കും വാർത്താ പരിപാടികൾക്കും ചർച്ചകൾക്കും പുറമേ ആകർഷകമായ ഒട്ടേറെ പരിപാടികൾ ഉൾപെടുത്തിയാണ് ന്യൂസ് ചാനൽ രംഗത്ത് മത്സരിക്കാൻ മാതൃഭൂമി ന്യൂസ് എത്തിയത്. വേണു ബാലകൃഷ്ണൻ, മാർഷൽ സെബാസ്റ്റ്യൻ, ജോർജ്ജ് പുളിക്കൻ, മഹേഷ് ചന്ദ്രൻ, അപർണ കുറുപ്പ്, ശ്രീകല തുടങ്ങിയ ചാനൽ രംഗത്തെ പ്രമുഖരേയും മാതൃഭൂമി സ്വന്തമാക്കി.
സാങ്കേതികമികവും പ്രൊഫഷണലുകളുടെ സാന്നിധ്യവും സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അവതരണശൈലിയും മാതൃഭൂമി ന്യൂസിനെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയപ്പെട്ട വാർത്താചാനലാക്കി മാറ്റി. മൂന്നു വർഷത്തിനുള്ളിൽ റേറ്റിങിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
2013 ഫെബ്രുവരിയിലാണ് കോഴിക്കോട് ആസ്ഥാനമായി മീഡിയാ വൺ ആരംഭിക്കുന്നത്. മാദ്ധ്യമം ബ്രോഡ്കാസ്റ്റിങ് നു കീഴിലാണ് മീഡിയാവൺ പ്രവർത്തിക്കുന്നത്. നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. നേരായ വാർത്തകളും നന്മയും മൂല്യവുമുള്ള വിനോദ പരിപാടികളുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് നടത്തിപ്പുകാർ അവകാശപ്പെടുന്നു.
മീഡിയാവണിന് കീഴിൽ കോഴിക്കോട് എം.ബി.എൽ മീഡിയ സ്‌കൂൾ എന്ന പേരിൽ ടെലിവിഷൻ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മീഡിയാ വണ്ണിൽ തൊഴിലാൡളെ പിരിച്ചു വിടുന്നു എന്ന അഭ്യൂഹവും വ്യാപകമാണ് ഇന്ന്.
2011 മെയ് പതിനൊന്നിനാണ് കൊച്ചി ആസ്ഥാനമായാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തനമാരംഭിച്ചത്. ടെലിവിഷൻ അവതാരകൻ എംവി നികേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഒരു കൂട്ടം മാദ്ധ്യമപ്രവര്ത്തകകർ കൂടിയാണ് ചാനലിന് തുടക്കം കുറിച്ചത്. പൂര്ണപമായും ഹൈഡെഫനിഷൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്ത്തി ക്കുന്ന കേരളത്തിലെ ആദ്യ വാര്ത്താ ചാനലാണ് റിപ്പോര്ട്ടാർ ടി.വി.
2006 ലാണ് കൈരളി പീപ്പിൾ പ്രവർത്തനമാരംഭിച്ചത്. വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ ചാനൽ വാർത്തയെ ആശ്രയിക്കാൻ തുടങ്ങിയിട്ട് ഏകദേശം 15 വർഷം പിന്നിടുകയാണ്. വാർത്താ ചാനൽ പാരമ്പര്യം ഏഷ്യാനെറ്റിൽ തുടങ്ങി മംഗളം വരെ എത്തി നിൽക്കുമ്പോൾ ഇന്ത്യാവിഷൻ ചാനലിനെ വിസ്മരിക്കാൻ സാധിക്കില്ല. ഒരു കാലത്ത് ഏഷ്യാനെറ്റിനു പോലും വെല്ലുവിളി തീർക്കാൻ ഇന്ത്യാവിഷനു സാധിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്.