- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്തമുത്ത് ശരിക്കും വെളുത്ത മുത്താണ് കേട്ടോ! പ്രേമി വിശ്വനാഥിനെ കാക്കകറുമ്പിയാക്കിയ മേക്കപ്പ്മാനെ സമ്മതിക്കണം..
സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ മിനി സ്‌ക്രീനിലെ കറുത്തമുത്തിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞു. കാക്കക്കറുമ്പിയായവളുടെ സങ്കടങ്ങൾ മലയാളി വീട്ടമ്മമാർ പങ്കുവച്ച് തുടങ്ങി. പ്രേമി വിശ്വനാഥാണ് ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിലെ നായികാ സ്ഥാനത്ത്. വർണ്ണ വിവേചനമാണ് സീരിയലിന്റെ പ്രമേയമെന്ന വിമർശനം ഉയരുമ്പോൾ തന്നെയു
സംപ്രേഷണം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ മിനി സ്‌ക്രീനിലെ കറുത്തമുത്തിനെ കേരളം ഏറ്റെടുത്തുകഴിഞ്ഞു. കാക്കക്കറുമ്പിയായവളുടെ സങ്കടങ്ങൾ മലയാളി വീട്ടമ്മമാർ പങ്കുവച്ച് തുടങ്ങി. പ്രേമി വിശ്വനാഥാണ് ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിലെ നായികാ സ്ഥാനത്ത്. വർണ്ണ വിവേചനമാണ് സീരിയലിന്റെ പ്രമേയമെന്ന വിമർശനം ഉയരുമ്പോൾ തന്നെയും ശ്രദ്ധനേടുന്ന കാര്യം മേക്ക്അപ്പാണ്. സീരിയലിലെ നായികയെ കണ്ട്... എന്നാലും എന്തൊരു കറുപ്പാ ഇത് എന്ന് പറയും മുമ്പ് ശ്രദ്ധിക്കുക. നമ്മുടെ നായിക അത്രയ്ക്ക് കറുത്തമുത്തല്ല, ആളൊരു വെളുത്തമുത്താണ് കേട്ടോ?
കുരുമുളകുപോലെ കറുത്തമുത്തെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്ന നായിക കർത്തുവിനെ കുറുപ്പിക്കാൻ മേക്കപ്പ്മാൻ ശരിക്കും പാടുപെടുന്നുണ്ടെന്നാണ് റിപ്പോർട്ട.് യഥാർത്ഥ ജീവിതത്തിൽ വെളുപ്പുള്ള നായിയയാണ്. പ്രേമി. ഇങ്ങനെയുള്ള വെളുത്തമുത്തിനെ കറുത്തമുത്താക്കി മാറ്റുകയായിരുന്നു. പ്രവീൺ കടക്കാവൂരാണ് സീരിയലിന്റെ സംവിധാനം. കിഷോർ സത്യയാണ് നായകവേഷത്തിലെത്തുന്നത്.
എന്തായാലും കറുത്തമുത്തിന്റെ ഒറിജിനൽ രൂപവും സീരിയലിലെ രൂപവും ഫേസ്‌ബുക്കിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുത്തമുത്ത് ശരിക്കും വെളുത്തതാണെന്ന ഫോട്ടോ സഹിതമാണ് ചിത്രം പ്രചരിക്കുന്നത്.