- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ 150 കോടി മുടക്കി കേരളത്തിന്റെ ടൂറിസം നന്നാക്കാൻ തുടങ്ങിയ റിസോർട്ടിന്റെ പേരിൽ നിയമസഭയിൽ പൊട്ടിത്തറിച്ച മന്ത്രി തോമസ് ചാണ്ടി തെരഞ്ഞെടുപ്പ് പത്രികയിൽ ഈ ഉടമസ്ഥത രഹസ്യമാക്കി വച്ചു; ഏഷ്യാനെറ്റിനോട് ചൊറിഞ്ഞ് പണി വാങ്ങിച്ചു കേറ്റി മന്ത്രി തോമസ് ചാണ്ടി; കാര്യങ്ങൾ നീങ്ങുന്നത് ധനാഢ്യന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്ക്
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് ഇപി ജയരാജന് പുറത്തേക്കുള്ള വഴിയൊരുക്കിയത് നാവ് പിഴയായിരുന്നു. ബന്ധുത്വ നിയമന വിവാദത്തിൽ ഇപി പറഞ്ഞതെല്ലാം തിരിഞ്ഞു കൊത്തി. ഹണി ട്രാപ്പിൽ എകെ ശശീന്ദ്രൻ രാജിവച്ചതും നാവ് കൈവിട്ടതു കൊണ്ട് തന്നെ. ഇപ്പോഴിതാ എൻസിപിയുടെ മന്ത്രിയായി ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടിയും കുടുങ്ങി. നിയമസഭയിൽ പറഞ്ഞ സ്വത്ത് തോമസ് ചാണ്ടിയുടെ സത്യവാങ്മൂലത്തിലില്ല. അങ്ങനെ തെരഞ്ഞെടുപ്പ് അയോഗ്യതാ കുറ്റത്തിന് ഇടയാക്കാവുന്ന തോമസ് ചാണ്ടിയുടെ പിഴവിന് തെളിവുമായി. ഈ ആരോപണം ഈ പ്രവാസി വ്യവസായിയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ വെല്ലുവിളിയാകും. താൻ 40 വർഷം വിദേശത്തുകിടന്ന് അദ്ധ്വാനിച്ച കാശ് മുടക്കിയാണ റിസോർട്ട് ഉണ്ടാക്കിയത്. അത് തുറന്നിട്ട് തന്നെ 12 വർഷമായി. ഇന്നുവരെ ലാഭത്തിലായിട്ടില്ല. എന്നാലും 280 തൊഴിലാളികൾക്ക് താൻ സുരക്ഷിതത്വം നൽകുന്നുണ്ട്. തന്റെ ഹോട്ടൽ റോഡ് വരുന്ന തരത്തിലല്ല രൂപകൽപന ചെയ്തിരുന്നത്. എന്നാൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് വഴിയില്ലാത്തതുകൊണ്ട് അവരെ സഹായിച്ചു-നിയമസഭയിൽ ലേക്ക്
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് ഇപി ജയരാജന് പുറത്തേക്കുള്ള വഴിയൊരുക്കിയത് നാവ് പിഴയായിരുന്നു. ബന്ധുത്വ നിയമന വിവാദത്തിൽ ഇപി പറഞ്ഞതെല്ലാം തിരിഞ്ഞു കൊത്തി.
ഹണി ട്രാപ്പിൽ എകെ ശശീന്ദ്രൻ രാജിവച്ചതും നാവ് കൈവിട്ടതു കൊണ്ട് തന്നെ. ഇപ്പോഴിതാ എൻസിപിയുടെ മന്ത്രിയായി ശശീന്ദ്രന് പകരമെത്തിയ തോമസ് ചാണ്ടിയും കുടുങ്ങി. നിയമസഭയിൽ പറഞ്ഞ സ്വത്ത് തോമസ് ചാണ്ടിയുടെ സത്യവാങ്മൂലത്തിലില്ല. അങ്ങനെ തെരഞ്ഞെടുപ്പ് അയോഗ്യതാ കുറ്റത്തിന് ഇടയാക്കാവുന്ന തോമസ് ചാണ്ടിയുടെ പിഴവിന് തെളിവുമായി. ഈ ആരോപണം ഈ പ്രവാസി വ്യവസായിയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ വെല്ലുവിളിയാകും.
താൻ 40 വർഷം വിദേശത്തുകിടന്ന് അദ്ധ്വാനിച്ച കാശ് മുടക്കിയാണ റിസോർട്ട് ഉണ്ടാക്കിയത്. അത് തുറന്നിട്ട് തന്നെ 12 വർഷമായി. ഇന്നുവരെ ലാഭത്തിലായിട്ടില്ല. എന്നാലും 280 തൊഴിലാളികൾക്ക് താൻ സുരക്ഷിതത്വം നൽകുന്നുണ്ട്. തന്റെ ഹോട്ടൽ റോഡ് വരുന്ന തരത്തിലല്ല രൂപകൽപന ചെയ്തിരുന്നത്. എന്നാൽ അവിടെ താമസിക്കുന്ന ജനങ്ങൾക്ക് വഴിയില്ലാത്തതുകൊണ്ട് അവരെ സഹായിച്ചു-നിയമസഭയിൽ ലേക്ക് പാലസ് റിസോർട്ടിന്റെ ഉമസ്ഥത ഇന്നലെയാണ് തോമസ് ചാണ്ടി സ്ഥിരീകരിച്ചത്. നിയമസഭയിലെ ചർച്ചയിൽ പ്രതിപക്ഷത്തെ മുഴുവൻ നാവിന്റെ ബലത്തിൽ ശത കോടീശ്വരൻ അടിച്ചിരുത്തി. ഏഷ്യാനെറ്റിന് വക്കീൽ നോട്ടീസും അയച്ചു. ഇതോടെ എല്ലാം തീർന്നുവെന്നും കരുതി. അപ്പോഴാണ് കളി മാറിയത്. നിയമസഭയിലെ ഉശിരൻ പ്രസംഗം മന്ത്രിക്ക് തന്നെ വിനയാകും.
ലേക് പാലസ് ഹോട്ടലുമായി നിയമസഭയിൽ മന്ത്രി നടത്തി പ്രസംഗം ഇങ്ങനെയായിരുന്നു റോഡ് നിർമ്മാണത്തിന് അതിന്റെ ഭാഗമായി പി.ജെ. കുര്യനിൽനിന്നും കെ.ഇ. ഇസ്മായിലിൽനിന്നും ഫണ്ട് സംഘടിപ്പിച്ചു. പിന്നെ മത്സ്യഫെഡിന്റെ ഫണ്ടും നേടിയെടുത്തു. 2015ലാണ് പദ്ധതിക്ക് അനുമതി നൽകിയത്. എന്നാൽ മൂന്നുവർഷമായിട്ടും അത് തുടങ്ങിയില്ല. ഇപ്പോൾ 12 ലക്ഷം രൂപ അധികവും വേണം. പോള അടിയുന്നത് തടയാൻ അവിടെ കുറ്റിയടിച്ച് വലയിട്ടു. അതിനെ അധികാരികൾ എതിർത്തു. ഒഴുകിനടക്കുന്ന സംവിധാനമുണ്ടാക്കിയാൽ നല്ലതെന്ന് അവർ പറഞ്ഞു. അതിൻപ്രകാരം അപ്രകാരംചെയ്തു. പിന്നീട് സർക്കാർ എപ്പോൾ ആവശ്യപ്പെട്ടാലും മാറ്റിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ അതിന്റെ അനുമതിയും നൽകി.
ദക്ഷിണേന്ത്യയിലെ ഗതാഗത മന്ത്രിമാരുടെ യോഗം ആ റിസോർട്ടിൽ വച്ച് നടന്നിരുന്നു. അന്ന് അവിടെ എത്തി മുറിവേണം, കുപ്പിവേണമെന്നൊക്കെ പറഞ്ഞ് ഒരു മാധ്യമപ്രവർത്തകൻ തന്റെ ജീവനക്കാരുമായി ബഹളമുണ്ടാക്കിയിരുന്നു. അപ്പോൾ അയാൾ മുന്നറിയിപ്പ് നൽകി കാണിച്ചുതരാമെന്ന്. അതാണ് താനിപ്പോൾ കാണുന്നത്. ഇതിന്റെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരും. അവിടെ റിസോർട്ട് പണിതിരിക്കുന്ന ഭൂമി തന്നെക്കൊണ്ട് വാങ്ങിപ്പിച്ചതുതന്നെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന വർഗ്ഗീസ് തുണ്ടിയലാണ്. എവിടെയാണ് തെറ്റുചെയ്തതെന്ന് കാണിച്ചുതന്നാൽ മുമ്പ് താൻ പറഞ്ഞ വാക്കുപാലിക്കാമെന്നും ചാണ്ടി പറഞ്ഞിരുന്നു. ഇവിടെ മന്ത്രി ലക്ഷ്യമിട്ടത് ഏഷ്യാനെറ്റിന്റെ ലേഖകനെയാണ്. ഇതിന് പിന്നാലെ വക്കീൽ നോട്ടീസും അയച്ചു. എല്ലാ തീർന്നുവെന്നും കരുതി. ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പിന്തുണയും തോമസ് ചാണ്ടിക്കായിരുന്നു.
എൽ.ഡി.എഫ് പ്രതിഛായക്ക് കളങ്കമുണ്ടാക്കിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് കോട്ടയത്ത് പ്രകടനം നടത്തി. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ പാർട്ടിയിലെ മാനസികപീഡനത്തിന് ഇരയായി അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെതിരെ വധഭീഷണി മുഴക്കിയ സംസ്ഥാന നേതാവ് സുൾഫിക്കർ മയൂരിയുടെ കോലവും കത്തിച്ചു. കൈയേറിയ റിസോർട്ടിലേക്ക് ബിജെപി പ്രകടനവും നടത്തി. ഇതോടെ കളി കൈവിട്ടു പോവുകയാണ്, കൂടുതൽ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭത്തിനെത്തും. ഇതിനൊപ്പമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ലേക് പാലസ് ഹോട്ടലിന്റെ കാര്യം മറച്ചുവച്ചുവെന്ന വിവാദം. ഇതോടെ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തു വരും.
എൻസിപിയിൽ ഉഴുവൂർ വിജയനെ അനുകൂലിക്കുന്നവരും തോമസ് ചാണ്ടിക്ക് എതിരാണ്. ഉഴവൂർ വിജയന്റെ മരണത്തിന് ഉത്തരവാദി തോമസ് ചാണ്ടിയാണെന്നും പറയുന്നു. അങ്ങനെ എല്ലാം കൊണ്ടും മന്ത്രി സ്ഥാനം നഷ്ടമാകുന്ന അവസ്ഥയിലാണ് തോമസ് ചാണ്ടി. അല്ലാത്ത പക്ഷം എൻസിപി പിളരുമെന്നാണ് സൂചന.
കായൽ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഈ നീക്കത്തിനും സത്യവാങ്മൂല ആരോപണം തിരിച്ചടിയാകും. മാർത്താണ്ഡം കായലിൽ മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചു നൽകിയ ഏക്കർ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.
ഈ വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിബിഐ അന്വേഷണം മന്ത്രി തന്നെ ആവശ്യപ്പെട്ടത്. എല്ലാം അവസാനിച്ചെന്നും കരുതി. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ലേക് പാലസ് ഇല്ലെന്ന് ഏഷ്യാനെറ്റ് കണ്ടെത്തിയത്. ഇതോടെ തോമസ് ചാണ്ടി വെട്ടിലായി. മുഖ്യമന്ത്രിക്കും ഇനി രക്ഷിക്കുന്നതിന് പരിമതിയുണ്ട്. ഒരിക്കൽ തന്റേതെന്ന് നിയമസഭയിൽ തുറന്നു പറഞ്ഞ സ്ഥാപനം ഇനി തന്റേതല്ലെന്ന് ചാണ്ടി പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം.