ടുത്ത മത നിയമങ്ങൾ പുലർത്തുന്ന രാജ്യത്ത് നിയമത്തെ വകവയ്ക്കാതെ മദ്യവും സ്ത്രികളുമായി പിറന്നാൾ പാർട്ടി നടത്തിയ ഏഷ്യൻ യുവാക്കൾ പൊലീസ് പിടിയിലായി. ബർത്ത് ഡേ പാർട്ടിക്കിടെ ഏഷ്യക്കാരായ 25 പുരുഷന്മാരും 10 സ്ത്രീകളുമാണ് അറസ്റ്റിലായത് സൗദി മത പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.

മക്കയിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്നുമാണ് സംഘം അറസ്റ്റിലായത്. മറ്റ് താമസക്കാരുടെ പരാതിയെത്തുടർന്നാണ് മത പൊലീസ് സ്ഥലത്തെത്തിയത്. പാർട്ടിക്കിടെ ഉയർന്ന ബഹളം ഏറെ അസഹനീയമായതോടെയാണ് പൊലീസിനെ വിവരമറിക്കുന്നത്. പൊലീസ് എത്തുമ്പോഴേയ്ക്കും പലരും മദ്യലഹരിയിലായിരുന്നു. വൻ തോതിൽ മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുരുഷന്മാരെല്ലാം ഏഷ്യാക്കാരാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം സ്ത്രീകൾ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

പിറന്നാൾ പാർട്ടിക്കായി എത്തിയതായിരുന്നു എല്ലാവരും. അതിഥികളെല്ലാം അറസ്റ്റിലായതായി സൗദി പത്രം സാബ്ഖ് റിപ്പോർട്ട് ചെയ്യുന്നു.