ൺഡേ ഹോളിഡെ എന്ന വിജയ ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തിലാണ് നടൻ ആസിഫലി. അപർണ മുരളി നായികയായ ചിത്രം മികച്ച പ്രതികരണത്തോടെയാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചില സ്വകാര്യ ചാനൽ പരിപാടിയിൽ രംഗത്തെത്തിയിരുന്നു ഇരുവരും. ചാനൽ പരിപാടിയിൽ നിരവധി ചോദ്യങ്ങൾ അവതാരകർ ഉന്നയിച്ചപ്പോൾ മോഹൻലാൽ വിളിച്ചിട്ടും എന്തുകൊണ്ടാണ് ഫോണെടുക്കാത്തത് എന്ന ചോദ്യവും ഉയർന്നുവന്നു.

സൂപ്പർസ്റ്റാർ മോഹൻലാൽ വിളിച്ചിട്ടു ഫോൺ എടുക്കാത്തിനെ കുറിച്ചു പരിപാടിയുടെ അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ ആസിഫിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇത്തരത്തിൽ ഒരു പരാതി തനിക്കെതിരെ ഉണ്ടെന്ന കാര്യം ആസിഫ് അലിയും സമ്മതിച്ചു.

ഫോണെടുക്കാത്തതിൽ തനിക്കൊരു സൈക്കോളജിക്കൽ ഡിസോഡർ ഉണ്ട് എന്നു തന്നെ കണക്കാക്കാം എന്നു പറഞ്ഞ് ആസിഫ് ചിരിച്ചു. ഫോണിലേയ്ക്കു ശ്രദ്ധ തിരിയുന്ന ശ്രമം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ല എന്ന് ആസിഫ് അലി വ്യക്തമാക്കി. മോഹൻലാൽ വിളിച്ചിട്ടു ഫോൺ എടുക്കാത്തതിനാൽ ആസിഫിന് ഡിന്നർ നഷ്ടമായ കാര്യം അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ സിനിമയിൽ എത്തിയ ശേഷമുള്ള ആദ്യ വിവാദം അതായിരുന്നു എന്നായിരുന്നു ആസിഫിന്റെ പ്രതികരണം.