കൊച്ചി: നിരൂപക പ്രശംസ നേടിയ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനാവുന്ന ബി ടെക്കിന്റെ ടീസർ പുറത്ത് വിട്ടു. നടൻ ദുൽഖർ സൽമാൻ ആണ് ടീസർ പുറത്തുവിട്ടത്.

കട്ടക്കലിപ്പിലുള്ള ലുക്കിൽ ആസിഫലി എത്തുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രം മാക്‌ട്രോ പികചേർസാണ്് നിർമ്മിക്കുന്നത്.

സൈജു കുറുപ്പ്, അനൂപ് മേനോൻ,ശ്രീനാഥ ഭാസി, അജു വർഗീസ്, അലൻസിയർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ രാഹുൽ രാജ് സംഗീതവും മനോജ് കുമാർ ഖേട്ടായ ഛായാഗ്രഹണവും നിർവഹിക്കുന്നു.

ദുൽഖർ സൽമാനാണ് ബിടെകിന്റെ ട്രെയിലർ പുറത്തുവിട്ടത് ചിത്രത്തിന് എല്ലാവിധ ഭാവുകങ്ങളും ദുൽഖർ നേർന്നിട്ടുണ്ട്. ബി.ടെക് വിദ്യാർത്ഥികളുടെ സംഭബഹുലമായ കഥയാണ് ചിത്രം പറയുന്നത്.