ഭാര്യ പർദയണിയാത്ത ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ആസിഫ് അലിക്കെതിരേ മതാചാരവാദികളുടെ തെറിയഭിഷേകം. ഗൃഹലക്ഷ്മിക്കു വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് ആസിഫ് അലി തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഇതിനെ തുടർന്നാണ് മതമൗലിക വാദികൾ ആസിഫ് അലിയെ ആക്രമിച്ചത്.

റമദാൻ മാസമല്ലെ ഭാര്യ പർദ്ദയണിഞ്ഞ ഫോട്ടോയിട്ടൂടെ'തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് വരുന്നത്. മതാചാരവാതികളുടെ കമന്റുകളെ എതിർത്തികൊണ്ട് ട്രോളുകളും സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


ഗൃഹലക്ഷ്മിയുടെ ജൂലൈ ലക്കത്തിലെ റംസാൻ സ്പെഷ്യലിന് വേണ്ടിയായിരുന്നു ആസിഫ് അലിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട്. ആസിഫ് അലി, ഭാര്യ സമയും മകൻ ആദമും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് അതേസമയം ഏറെ പ്രതികരണവും ലഭിച്ചിട്ടുണ്ട്.