- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫ് അലി സിനിമയുടെ മാസ്കുകൾ ഏറ്റുവാങ്ങി ഫോർട്ടുകൊച്ചി; കുറ്റവും ശിക്ഷയും സിനിമയുടെ മാ്സ്കുകൾ വിതരണം ചെയ്തത് ആരാധകക്കൂട്ടങ്ങൾക്കിടയിലെ അപൂർവതയായ ഡൈ ഹാർഡ് ആസിഫലി ഫാൻസ് ഗേൾസ്
കൊച്ചി: ഫെബ്രു 4 ആയിരുന്നു ആസിഫ് അലിയുടെ ജന്മദിനം. എന്നാൽ ആരാധകക്കൂട്ടങ്ങൾക്കിടയിലെ അപൂർവതയായ ഡൈ ഹാർഡ് ആസിഫലി ഫാൻസ് ഗേൾസ് (DHAF Girls) എന്ന പെൺകൂട്ടായ്മ അതിനും ഏതാനും ദിവസങ്ങൾക്കു മുമ്പു തന്നെ ആഘോഷം തുടങ്ങി. ഫോർട്ടുകൊച്ചിയിലെ വീഥികളിൽ കണ്ടുമുട്ടിയവർക്കെല്ലാം ആസിഫ് അലിയുടെ വരാൻ പോകുന്ന സിനിമയുടെ പേര് - കുറ്റവും ശിക്ഷയും - ആലേഖനം ചെയ്ത മാസ്കുകൾ കൈമാറിക്കൊണ്ടായിരുന്നു ജന്മദിനത്തിനു മുന്നോടിയായുള്ള ഈ വ്യത്യസ്തമായ ആഘോഷം.
ഇതിനു മുമ്പും ഇതുപോലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ദഫ് ഗേൾസിന്റെ ഈ കോവിഡ് പ്രതിരോധ മാസ്ക് വിതരണത്തിന് വലിയ സ്വീകാര്യതയാണ് ഫോർട്ടുകൊച്ചിയിലെ ആളുകളിൽ നിന്നു ലഭിച്ചതെന്ന് ഓൾ കേരളാ ആസിഫ് അലി ഫാൻസ് അസോസിയേഷൻ സെക്രട്ടറി സാൻ കുരിയൻ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടു വന്ന ഫാൻസിനെ ഇപ്പോൾ ദുബായിലുള്ള ആസിഫ് അലിയും അഭിനന്ദനമറിയിച്ചു. ഇതുപോലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ആസിഫിന്റെ മാനേജറും ഫാൻസ് അസോസിയേഷൻ ചെയർമാനുമായ ആത്തിഫ് എം. എ പറഞ്ഞു. അരുൺകുമാർ വി ആർ നിർമ്മിച്ച് രാജീവ് രവി സംവിധാനം ചെയുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയിൽ സണ്ണി വെയ്നും ഷറഫുദ്ദീനുമാണ് മറ്റു താരങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ