കാത്തിരിപ്പിനൊടുവിൽ ആസിഫ് അലിയുടെ പ്രണയചിത്രം മന്ദാരം ട്രെയിലർ പുറത്ത്. വിജീഷ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് നിർമ്മാണം. എം. സജാസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരുപ്രണയ കഥയാണ്.


ഒരു വ്യക്തിയുടെ 25 വർഷത്തെ ജീവിതകാലഘട്ടത്തിലൂടെ സിനിമ കടന്നുപോകുന്നു. ആനന്ദം ഫെയിം അനാർക്കലി മരയ്ക്കാർ ആണ് നായിക. മൂന്നു വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ് എത്തുന്നു. ഹരിദ്വാർ, മണാലി, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വർഷ, ഗ്രിഗറി ജേക്കബ്, ഭഗത് മാനുവൽ, ഹരിശ്രീ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം സെപ്റ്റംബർ 28 ന് സിനിമാനിയ പ്രദർശനത്തിനെത്തിക്കും.