- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയനായകനായി ആസിഫ് അലി വീണ്ടും എത്തുന്നു; രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ് എത്തുന്ന 'മന്ദാരം' 28ന് തിയറ്ററുകളിലെത്തും
പ്രണയനായകനായി ആസിഫ് അലി വീണ്ടും വെള്ളിത്തിരയിലേക്ക്. ആസിഫ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മന്ദാരം ഈ മാസം 28ന് തിയറ്ററുകളിലെത്തും. വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വ്യക്തിയുടെ 25 വർഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് മന്ദാരത്തിന്റെ കഥ നീങ്ങുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്. സെപ്റ്റംബർ 28നു സിനിമാനിയ ഡിസ്ട്രിബൂഷൻ കമ്പനി പ്രദർശനത്തിനെത്തിക്കും. ക്ലീൻ യൂ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മന്ദാരത്തിന്റെ ട്രെയ്ലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണം സോഷ്യൽ മീഡിയൽ ലഭിച്ചു. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക സുപരിചിതയായ അനാർക്കലി മരക്കാറും കല്ല്യാണം ഫെയിം വർഷയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, വിനീത് വിശ്വം, ഇന്ദ്രൻസ്, ഗണേശ് കുമാർ, നന്ദിനി എന്നിവരാണ് മറ്റു താരങ്ങൾ.
പ്രണയനായകനായി ആസിഫ് അലി വീണ്ടും വെള്ളിത്തിരയിലേക്ക്. ആസിഫ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന മന്ദാരം ഈ മാസം 28ന് തിയറ്ററുകളിലെത്തും. വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വ്യക്തിയുടെ 25 വർഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് മന്ദാരത്തിന്റെ കഥ നീങ്ങുന്നത്.
എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്. സെപ്റ്റംബർ 28നു സിനിമാനിയ ഡിസ്ട്രിബൂഷൻ കമ്പനി പ്രദർശനത്തിനെത്തിക്കും.
ക്ലീൻ യൂ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മന്ദാരത്തിന്റെ ട്രെയ്ലറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണം സോഷ്യൽ മീഡിയൽ ലഭിച്ചു.
ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക സുപരിചിതയായ അനാർക്കലി മരക്കാറും കല്ല്യാണം ഫെയിം വർഷയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, വിനീത് വിശ്വം, ഇന്ദ്രൻസ്, ഗണേശ് കുമാർ, നന്ദിനി എന്നിവരാണ് മറ്റു താരങ്ങൾ.