കൊച്ചി: മലയാള സിനിമയിൽ മാറ്റത്തിന്റെ പാത തുറന്ന ചിത്രമായിരുന്നു 2011 ൽ പുറത്തിറങ്ങി യ ട്രാഫിക്ക്. പാരലൽ സ്റ്റോറി ലൈനുകളിലൂടെ കഥ പറഞ്ഞ് വ്യത്യസ്തായ ത്രില്ലിങ് അനുഭവം നൽകിയ ചിത്രം മികച്ച വിജയം നേടുകയും മറ്റു ചിത്രങ്ങൾക്ക് മാതൃകയാവുകയും ചെയ്തു. രാജേ ഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ട്രാഫിക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം പിന്നിടുന്ന വേളയിൽ ചിത്രത്തിന്റെ ഓർമ്മകൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് നടൻ ആസിഫ് അലി.

ഇത്തരം സിനിമകൾ ഇനിയുമുണ്ടാകണമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന അപൂർവ്വം ചിത്രങ്ങളിലൊന്നാണ് ട്രാഫിക് എന്നായിരുന്നു ആസിഫ് അലി ഫേസ്‌ബുക്കിലെഴുതിയത് . ട്രാഫികിന്റെ പത്ത് വർഷങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ് ആസിഫ് കുറിപ്പ് ആരംഭിക്കുന്നത്.

ട്രാഫികിലെ ഏറ്റവും ഹിറ്റ് ഡയലോഗായ 'നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും' എന്ന ജോസ് പ്രകാശ് കഥാപാത്രത്തിന്റെ ഡയലോഗും ആസിഫ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ട്രാഫികിന്റെ അവസാന ഭാഗത്ത് നിവിൻ പോളി സ്പീഡ് പേടിയില്ലല്ലോ എന്ന് ആസിഫ് കഥാ പാത്രത്തോട് ചോദിക്കുന്ന രംഗത്തിന്റെ വീഡിയോയും നടൻ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

ബോക്സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപകശ്രദ്ധയും നേടിയ ചിത്രമായിരുന്നു ട്രാഫിക്.