- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ പ്രിയതാരം അസിൻ അമ്മയായി; ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ച് അസിൻ; കുഞ്ഞു മാലാഖയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി സൂപ്പർ താരം അക്ഷയ് കുമാർ
മുംബൈ: മലയാളികളുടെ അഭിമാന താരം അസിൻ തന്റെ ആദ്യത്തെ കൺമണിയെ ലോകത്ത്‌ന് മുന്നിൽ പരിചയപ്പെടുത്തി. അമ്മയായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ ആരാധകരുമായി പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് അസിൻ ആരാധകരുമായി പങ്ക് വെച്ചത് 'ഇന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് എത്തിച്ചേർന്ന വിവരം വളരെയേറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അറിയിക്കുന്നു.' അസിൻ കുറിച്ചു.ചൊവ്വാഴ്ച രാവിലെയാണ് അസിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് സൂപ്പർ താരം അക്ഷയ് കുമാർ കുട്ടിയോടപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസറ്റ് ചെയ്തു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തുവച്ച നിൽക്കുന്ന ചിത്രം ആരാധകരുമായി അക്ഷയപങ്കുവെച്ചു, ബോളിവുഡ് താരങ്ങളിൽ അസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. അക്ഷയും അസിനും വേഷമിട്ട ഹൗസ് ഫുൾ 2 എന്ന ചിത്രം വൻ വിജയമായിരുന്നു. 2016 ജനുവരിയിലാണ് അസിനും രാഹുൽ ശർമയും തമ്മിലുള്ള വിവാഹം നടന
മുംബൈ: മലയാളികളുടെ അഭിമാന താരം അസിൻ തന്റെ ആദ്യത്തെ കൺമണിയെ ലോകത്ത്‌ന് മുന്നിൽ പരിചയപ്പെടുത്തി. അമ്മയായ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ ആരാധകരുമായി പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് അസിൻ ആരാധകരുമായി പങ്ക് വെച്ചത്
'ഇന്ന് ഞങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് എത്തിച്ചേർന്ന വിവരം വളരെയേറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി അറിയിക്കുന്നു.' അസിൻ കുറിച്ചു.ചൊവ്വാഴ്ച രാവിലെയാണ് അസിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
പിന്നീട് സൂപ്പർ താരം അക്ഷയ് കുമാർ കുട്ടിയോടപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസറ്റ് ചെയ്തു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തുവച്ച നിൽക്കുന്ന ചിത്രം ആരാധകരുമായി അക്ഷയപങ്കുവെച്ചു, ബോളിവുഡ് താരങ്ങളിൽ അസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അക്ഷയ്. അക്ഷയും അസിനും വേഷമിട്ട ഹൗസ് ഫുൾ 2 എന്ന ചിത്രം വൻ വിജയമായിരുന്നു.
2016 ജനുവരിയിലാണ് അസിനും രാഹുൽ ശർമയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അസിൻ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. മൈക്രോമാക്സ് ഇൻഫൊർമാറ്റിക്സ് ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളാണ് രാഹുൽ ശർമ.