- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ അറിനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് കെങ്കേമമാക്കി അസിനും കുടുംബവും; ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുള്ള താരമാണ് അസിൻ തോട്ടുങ്കൽ. തനിക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ അറിയിച്ചത്. പിന്നീട് തന്റെ മകളുടെ ആദ്യ ചിത്രം ഒന്നാം പിറന്നാൾ ദിനത്തിൽ പുറത്ത് വിടുകയും ചെയ്തിരുന്നു.ഇപ്പോഴിതാ തന്റെ മാലാഖ അറിന് ഒപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്. ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രമാണ് അസിൻ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ കൊല്ലമാണ് മകൾ അറിൽ പിറന്നതെങ്കിലും മാധ്യമങ്ങളിൽ നിന്ന് മകളെ മാറ്റി നിർത്താൻ രാഹുലും അസിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ കൊച്ചുമാലാഖ അറിന് ഒപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്. സത്യൻ അന്തിക്കാ
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുള്ള താരമാണ് അസിൻ തോട്ടുങ്കൽ. തനിക്ക് മാലാഖ പോലൊരു പെൺകുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ അറിയിച്ചത്. പിന്നീട് തന്റെ മകളുടെ ആദ്യ ചിത്രം ഒന്നാം പിറന്നാൾ ദിനത്തിൽ പുറത്ത് വിടുകയും ചെയ്തിരുന്നു.ഇപ്പോഴിതാ തന്റെ മാലാഖ അറിന് ഒപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്.
ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രമാണ് അസിൻ പങ്കുവച്ചത്. ക്രിസ്മസ് ആഘോഷത്തിന്റെ മറ്റു ചില ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ കൊല്ലമാണ് മകൾ അറിൽ പിറന്നതെങ്കിലും മാധ്യമങ്ങളിൽ നിന്ന് മകളെ മാറ്റി നിർത്താൻ രാഹുലും അസിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ കൊച്ചുമാലാഖ അറിന് ഒപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കായി അസിൻ പങ്കുവച്ചിരിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അസിൽ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേഷക ശ്രദ്ധ നേടി സിനിമാലോകം കീഴടക്കിയത്. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അസിൻ ബിസിനസ്സ്‌കാരനായ രാഹുൽ ശർമയെ വിവാഹം ചെയ്തത്. വിവാഹശേഷം സിനിമയിൽനിന്നും മാറി നിന്ന അസിൻ പൊതുവേദിയിൽ വരുന്നതും കുറവായിരുന്നു.