- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചകളിൽ വിശാല മനസ്കരും സഹജീവികളോട് കരുണയുള്ളവരും; എല്ലാം വെറും അഭിനയും; ഇത്രയും നന്മ ഉള്ള ആളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല; ഞാൻ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ: ആരാണ് ദിലീപ്? ജനപ്രിയ നായകന്റെ അടുത്ത റിലീസ് സാവിരയും; താരരാജാവിനെ പ്രശംസ കൊണ്ട് മൂടി സംവിധായകൻ അശോക് നായർ
കൊച്ചി: സുരാജ് വെഞ്ഞാറമുട് ടൈറ്റിൽ റോളിൽ എത്തുന്ന 'സവാരി' യിൽ അതിഥി താരമായി ദിലീപ്. നവാഗതനായ അശോക് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച 'സവാരി' റിലീസിനെരുങ്ങുകയാണ്. രാമലീലക്ക് ശേഷം ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. തേക്കിൻകാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായർ ഒരുക്കുന്ന ചിത്രമാണ് 'സവാരി'. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന 'സവാരി'യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ വേഷമിടുന്നു. സിനിമയിൽ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. വർണ്ണ്യത്തിൽ ആശങ്ക, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചിത്രത്തിൽ സുരാജിന്റെത്. ചിത്രത്തിൽ ദിലീപ് അഭിനയിക്കാൻ തയാറായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ വിശദീകരിക്കുന്നത് ഇങ്ങനെ: എന്റെ സ്വപ്ന സിനിമ സവാരിയുടെ ക്ലൈമാക്സി
കൊച്ചി: സുരാജ് വെഞ്ഞാറമുട് ടൈറ്റിൽ റോളിൽ എത്തുന്ന 'സവാരി' യിൽ അതിഥി താരമായി ദിലീപ്. നവാഗതനായ അശോക് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച 'സവാരി' റിലീസിനെരുങ്ങുകയാണ്. രാമലീലക്ക് ശേഷം ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.
തേക്കിൻകാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി അശോക് നായർ ഒരുക്കുന്ന ചിത്രമാണ് 'സവാരി'. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവർത്തിക്കുന്ന 'സവാരി'യെന്ന പ്രധാന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ വേഷമിടുന്നു. സിനിമയിൽ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. വർണ്ണ്യത്തിൽ ആശങ്ക, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചിത്രത്തിൽ സുരാജിന്റെത്.
ചിത്രത്തിൽ ദിലീപ് അഭിനയിക്കാൻ തയാറായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ വിശദീകരിക്കുന്നത് ഇങ്ങനെ: എന്റെ സ്വപ്ന സിനിമ സവാരിയുടെ ക്ലൈമാക്സിൽ അതിഥി ആയി ഒരു നല്ല റേഞ്ച് ഉള്ള നടൻ വേണമായിരുന്നു. അത്രയേറെ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ആയിരുന്നു അത്. പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്ന ഒരു 10 പേരെടുത്താൽ അതിൽ മൂന്നോ നാലോ നടന്മാരെ പലതവണ ഞാൻ പോയി കണ്ടു കഥ പറഞ്ഞു. അതിലൊരു നടൻ വരാം എന്ന് പറഞ്ഞ് തലേന്ന് ഫോൺ എടുക്കാതായി. മറ്റുള്ളവർ തങ്ങളുടെ ഇമേജ്, തങ്ങൾ നിൽക്കുന്ന റേഞ്ച് , തുടങ്ങി കുറെ മുടന്തൻ കാരണങ്ങൾ പറഞ്ഞ് കൊണ്ടും ഒരു അതിഥി താരമായി വരാൻ അവർ ആരും തയ്യാറായില്ല.
ഒരു സാധാരണ മനുഷ്യനെ പോലെ ഞാനും ചിന്തിച്ചു. ടിവി ചാനൽ ഇന്റർവ്യൂവിൽ എല്ലാം എത്ര ഭംഗി ആയിട്ടാണ് ഇവർ പലതും പറയുന്നത്. എല്ലാവരും വളരെ വിശാല മനസ്കരും സഹജീവികളോട് കരുണ കാണിച്ചു സഹകരിക്കുന്നവർ എന്നൊക്കെയാണ് അത് കാണുമ്പോൾ നമ്മൾ ചിന്തിച്ചിരുന്നത്. എല്ലാം വെറും അഭിനയം തന്നെ. ഇത്രയൊക്കെ സിനിമ ചെയ്ത എനിക്കുപോലും ഇവരുടെ അടുത്ത് ഒന്ന് എത്തിപ്പെടാൻപ്പെട്ട പാട് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഇവരുടെയൊക്കെ സംസാരം കേൾക്കുമ്പോൾ ഇത്രയ്ക്കു നല്ല മനസ്സുള്ളവരാണോ ഇവരെല്ലാം എന്ന് ചിന്തിച്ചുപോകും.
ഇങ്ങനെ മാനസികമായി വല്ലാത്ത വിഷമത്തിൽ ഇരിക്കുന്ന അവസരത്തിൽ, എന്റെ പ്രശ്നങ്ങൾ ഞാൻ പ്രശസ്ത നിർമ്മാതാവായ രഞ്ജിത്തേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. എന്റെ വിഷമം ദിലീപേട്ടനെ കണ്ടപ്പോൾ രഞ്ജിത്തേട്ടൻ അദ്ദേഹത്തോട് പറഞ്ഞ മാത്രയിൽ തന്നെ എന്നോട് ദിലീപേട്ടനെ ഒന്ന് വിളിക്കു എന്ന് രഞ്ജിത്തേട്ടനോട് പറയുകയും ചെയ്തു. അന്ന് കേസും പ്രശ്നങ്ങളും ഒന്നും ഇല്ലാതെ തന്റെ സിനിമ തിരക്കുകളുമായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയായിരുന്നു ദിലീപേട്ടൻ. വേഗത്തിൽ തന്നെ ഞാൻ ദിലീപേട്ടനെ വിളിക്കുകയും ചെയ്തു. അങ്ങനെ ദിലീപേട്ടനെ ഞാൻ ഷൂട്ടിങ് ലൊക്കേഷനിൽ പോയി കാണുകയും അദ്ദേഹം കഥ മുഴുവൻ പറയുവാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ ക്ലൈമാക്സ് മുഴുവനും വിവരിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ പോലും ഞാൻ ചിന്തിക്കാത്ത പ്രവർത്തിയാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത് അങ്ങനെ മറ്റൊരു സിനിമയ്ക്ക് ഇടയിൽ എന്റെ സിനിമയ്ക്കു വേണ്ടി അദ്ദേഹം സമയം കണ്ടെത്തുകയും രാത്രി വളരെ ഏറെ വൈകി എങ്കിലും അത് ഭംഗിയായി ഷൂട്ട് ചെയ്തു അവസാനിപ്പിക്കാൻ സഹകരിക്കുകയും ചെയ്തു.. സമൂഹ നന്മ പ്രതിപാദിക്കുന്ന ആ വിഷയത്തിൽ അഭിനയിക്കാൻ അദ്ദേഹം വളരെ തിരക്കിലും സമയം കണ്ടെത്തി സഹകരിച്ചത് എന്റെ മരണം വരെ നിറഞ്ഞ മനസ്സോടെ, നന്ദിയോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയു.
എന്ത്കൊണ്ട് ഇത് ഇത്രയും ദിവസം പറഞ്ഞില്ല എന്ന് പലരും ചോദിച്ചു, അദ്ദേഹത്തെ വച്ച് അഭിനയിപ്പിച്ചതുകൊണ്ടു എന്റെ സിനിമ റിലീസിങ്ങിന് തടസം ആകും എന്നുള്ള ഭയം എന്നൊക്കെ പറഞ്ഞ് സെന്റിമെൻസിന് വേണ്ടി ഇത്തരം പോസ്റ്റ് ഇടാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഇത്രയും നന്മ ഉള്ള ആളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, ഞാൻ അനുഭവിച്ചതാണ് ആ മനസ്സിലെ നന്മ .. അത് വൈകുന്നേരം 8 മണിക്ക് ചാനലിൽ വന്നിരുന്ന് ഘോര ഘോരം പ്രസംഗിക്കുന്ന കപട സദാചാര വാദികൾ വിചാരിച്ചാൽ മായുന്നതല്ല .. അദ്ദേഹം അനുഭവിക്കുന്ന വിഷമം താൽക്കാലികമാകട്ടെ എന്നും, മനസ്സിൽ നന്മ ഉള്ള അദ്ദേഹത്തിന് ദൈവം തുണയാവുമെന്നും ഞാൻ വിശ്വസിക്കുന്നു.
എല്ലാം ശുഭപര്യവസാനിക്കും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഏതു ഘട്ടത്തിലും എന്റെയും ഞങ്ങളുടെ ടീമിന്റെയും പ്രാർത്ഥന അദ്ദേഹത്തിന് എന്നും ഉണ്ടാകും. എന്റെ മരണം വരെ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും എന്നിൽ ഉണ്ടാകും.-അശോക് നായർ പറയുന്നു.