- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഞ്ചു തുളച്ച മൂന്ന് ബുള്ളറ്റുകൾക്കും കെടുത്താനായില്ല ആ യുദ്ധവീര്യം; കശ്മീരിലെ ഹാദിൻ ഏറ്റുമുട്ടലിൽ വീരമൃത്യുവരിക്കും മുമ്പ് ഉന്നം പിഴയ്ക്കാത്ത ലൈറ്റ് മെഷീൻ ഗണ്ണിൽ നിന്നുതിർത്ത തിരകൾ വകവരുത്തിയത് മൂന്ന് തീവ്രവാദികളെ; മരണാനന്തരബഹുമതിയായി വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാലയ്ക്ക് അശോകചക്ര; മേജർ വിജയന്ത് ബിസ്തിന് കീർത്തി ചക്ര
ന്യൂഡൽഹി: 2017 നവംബർ 18.ജമ്മു-കശ്മീരിലെ ബന്ധിപോര ജിലലയിലെ ചന്ദേർഗീർ ഗ്രാമത്തിലെ ഹാജിനിൽ ഏതാനും തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. മേഖലയിൽ ഉടൻ തന്നെ തിരച്ചിൽ തുടങ്ങി.ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ.തുടർന്ന് ശക്തമായ ഏററുമുട്ടൽ. പിന്തിരിഞ്ഞോടുന്ന തീവ്രവാദികളെ തുരത്താൻ ഒറ്റയ്ക്ക് പോരാട്ടം നയിച്ച വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാലയുടെ ഉന്നം പിഴയ്ക്കാത്ത ലൈറ്റ് മെഷീൻ ഗണിൽ നിന്ന് ഉതിർന്ന തിരകൾ വകവരുത്തിയത് മൂന്ന് ഭീകരരെ വകവരുത്തി. തന്റെ സുരക്ഷ പോലും വകവയ്ക്കാതെയുള്ള പോരാട്ടത്തിനിടെ നിരാലയുടെ മേൽ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകൾ. എന്നാൽ വെടിയേറ്റിട്ടും നിരാല തളർന്നില്ല. ഭീകരരെ വകവരുത്തി എന്ന് ഉറപ്പാക്കിയിട്ടാണ് അദ്ദേഹം താഴെ വീണത്. മണിക്കൂറുകളോളം നീണ്ട ആ ഓപ്പറേഷനിൽ 6 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബ കമാൻഡർമാരായ സർഗാം, മെഹ്മൂദ്, ജമാ അത്തുദ്ദവ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ഉൾപ്പെടെയുള്ള ആറോളം ഭീകരരാണ് കൊല്ലപ്പെട്
ന്യൂഡൽഹി: 2017 നവംബർ 18.ജമ്മു-കശ്മീരിലെ ബന്ധിപോര ജിലലയിലെ ചന്ദേർഗീർ ഗ്രാമത്തിലെ ഹാജിനിൽ ഏതാനും തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. മേഖലയിൽ ഉടൻ തന്നെ തിരച്ചിൽ തുടങ്ങി.ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ.തുടർന്ന് ശക്തമായ ഏററുമുട്ടൽ.
പിന്തിരിഞ്ഞോടുന്ന തീവ്രവാദികളെ തുരത്താൻ ഒറ്റയ്ക്ക് പോരാട്ടം നയിച്ച വ്യോമസേന ഗരുഡ് കമാൻഡോ ജെ.പി.നിരാലയുടെ ഉന്നം പിഴയ്ക്കാത്ത ലൈറ്റ് മെഷീൻ ഗണിൽ നിന്ന് ഉതിർന്ന തിരകൾ വകവരുത്തിയത് മൂന്ന് ഭീകരരെ വകവരുത്തി.
തന്റെ സുരക്ഷ പോലും വകവയ്ക്കാതെയുള്ള പോരാട്ടത്തിനിടെ നിരാലയുടെ മേൽ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകൾ. എന്നാൽ വെടിയേറ്റിട്ടും നിരാല തളർന്നില്ല. ഭീകരരെ വകവരുത്തി എന്ന് ഉറപ്പാക്കിയിട്ടാണ് അദ്ദേഹം താഴെ വീണത്. മണിക്കൂറുകളോളം നീണ്ട ആ ഓപ്പറേഷനിൽ 6 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബ കമാൻഡർമാരായ സർഗാം, മെഹ്മൂദ്, ജമാ അത്തുദ്ദവ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ഉൾപ്പെടെയുള്ള ആറോളം ഭീകരരാണ് കൊല്ലപ്പെട്ടത്.
ഹാജിൻ ഏറ്റുമുട്ടലിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കി ഉർ റഹ്മാൻ ലഖ്വിയുടെ അനന്തരവനും കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ് നിരാല പിന്നീടാണ് ഈ ലോകത്തോടെ വിടപറഞ്ഞത്.
സമാധാന കാലത്ത നൽകുന്ന ഏറ്റവും ഉയർന്ന ധീരതാപുരസ്‌കാരമായ അശോക ചക്ര മരണാനന്തര ബഹുമതിയായി ജയ്പ്രകാശ് നിരാലയ്ക്ക് സമ്മാനിക്കും.ഇതാദ്യമായാണ് ഒരു വ്യോമസേനാ പോരാളികൾക്ക് അശോകചക്രം നൽകുന്നത്.ഇതിന് മുമ്പ് കരസേനാ ജവാന്മാർക്കാണ് ഈ പുരസ്‌കാരം നൽകിയിട്ടുള്ളത്.
ബീഹാറിലെ റോഹ്താസ് ജില്ലയിൽ ബദ്‌ലദിഹ് സ്വദേശിയാണ് നിരാല. പത്താൻകോട്ടിലെ പാക് തീവ്രവാദികളുടെ ആക്രമണത്തിന് ശേഷമാണ് വ്യോമസേനയുടെ കമാൻഡോ ഫോഴ്‌സായ ഗരുഡിനെ തന്ത്രപ്രധാന സൈനിക സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്.നിലവിൽ 100 ഗരുഡ് കമാൻഡോകൾ സൈന്യത്തിന്റെയും ജമ്മു-കശ്മീർ പൊലീസിന്റെയും സംയുക്ത ടീമുകളിൽ അംഗങ്ങളാണ്.നേരത്തെ നിരാലയുടെ അത്യുന്നതസേവനം കണക്കലെടുത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കുടുംബാംഗങ്ങൾക്ക് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.
ഉറിയിൽ കഴിഞ്ഞവർഷം ജൂൺ ആറിനു ഭീകരാക്രമണശ്രമം തകർക്കുന്നതിനു നേതൃത്വം നൽകിയ മേജർ വിജയന്ത് ബിസ്തിനു കീർത്തിചക്ര സമ്മാനിക്കും. സർജന്റ് ഖൈർനർ മിലിന്ദ് കിഷോർ, കോർപറൽ നിലീഷ് കുമാർ നയൻ എന്നിവർക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകും.
മലയാളിയായ എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡൽ നൽകും. പശ്ചിമ വ്യോമ കമാൻഡ് മേധാവിയാണ് ചന്ദ്രശേഖരൻ ഹരികുമാർ.
മേജർ അഖിൽരാജ്, ക്യാപ്റ്റൻ രോഹിത് ശുക്‌ള, ക്യാപ്റ്റൻ അഭിനവ് ശുക്‌ള, ക്യാപ്റ്റൻ പ്രദീപ് ആര്യ, ഹവിൽദാർ മുബാറിക് അലി, ഹവിൽദാർ രവീന്ദ്ര ഥാപ്പ, നായിക് നരേന്ദർസിങ്, ലാൻസ്‌നായിക് ബദർ ഹുസൈൻ, പാരാട്രൂപ്പർ മഞ്ചു എന്നിവരും ശൗര്യ ചക്ര പുരസ്‌കാരത്തിനു അർഹരായി.