- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുവാഹത്തി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ബിജെപി.-എ.ജി.പി. സഖ്യത്തിന് വൻവിജയം; എ.എ.പിക്ക് ഒരു സീറ്റ്
ഗുവാഹത്തി: അസമിലെ ഗുവാഹത്തി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി.-എ.ജി.പി. സഖ്യത്തിന് വൻവിജയം. അറുപതു വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 52 ഇടത്ത് ബിജെപിയും ആറിടത്ത് എ.ജി.പിയും വിജയിച്ചു.
ആം ആദ്മി പാർട്ടിയും അസം ജാതീയ പരിഷത്തും ഒരോ വാർഡുകളിൽ വീതം വിജയിച്ചു. അതേസമയം, കോൺഗ്രസിന് ഒരിടത്തുപോലും വിജയിക്കാനായില്ല. ഒൻപതു വർഷത്തിനു ശേഷമാണ് ഗുവാഹത്തി മുൻസിപ്പൽ കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവൻ. കൃഷിവകുപ്പു മന്ത്രി അതുൽ ബോറ അസം ഗണ പരിഷത്തിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥാനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ എ.എ.പിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് അതിഷി മർലേന ആയിരുന്നു.
ബിജെപി. സഖ്യത്തിന്റെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




