തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ വധത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. നിയമസഭ പ്രക്ഷുബ്ധമായതോടെ ചോദ്യോത്തര വേള മുടങ്ങി. ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തിയായിരുന്നു ബഹളം. രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ മാന്യമായി നടത്താനുള്ള സാഹചര്യമില്ലെന്ന് സ്പീക്കർ പറഞ്ഞു. ധനവിനിയോഗ ബിൽ നിയമസഭയിൽ ചർച്ച കൂടാതെ പാസാക്കി.

സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ബഹളം നടക്കുന്‌പോൾ പ്രതിപക്ഷ നേതാവ് നിശബ്ദനായിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തിൽ സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബാനറും പ്ലക്കാർഡുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തിയായിരുന്നു ബഹളം. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല.

പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിർത്തിവച്ച് സ്പീക്കർ ഡയസ് വിട്ടു.

മധു, സഫീർ കൊലപാതകങ്ങൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയില്ല. അൽപനേരത്തിന് ശേഷം നിയമസഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സഭ പിരിയുകയായിരുന്നു.