തിരുവനന്തപുരം: പ്രളയാനന്തര കേരളം എന്ന വിഷയത്തിൽ പ്രതപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനായിരം രൂപ പ്രഖ്യാപിച്ചവർക്ക് ഇനിയും കിട്ടാത്തവരുണ്ടെന്ന ആരോപണത്തിൽ 48 മണിക്കൂറിലധികം വെള്ളം കെട്ടി കിടന്ന എല്ലാ സ്ഥലങ്ങളിലും പണം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനൊപ്പം പ്രതിപക്ഷം എല്ലാ ആവശ്യങ്ങളും നേടിയെടുക്കുന്നതിന് പിന്തുണയുമായി ഉണ്ടാകും എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. എന്നാൽ പി്ന്നീട് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങി പോയി.

പ്രളയാനന്തര പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാരോ മന്ത്രിമാരോ വ്യക്തമായി ഉത്തരമില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയെ നേരിടാൻ കേന്ദ്രം കൂടി സഹായിക്കാതിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഒപ്പം നിൽക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഒറ്റയ്ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കുന്നവരെ എങ്ങനെ സഹായിക്കാനാകകും എന്ന് പ്രതിപക്ഷം ചോദിക്കുന്നു.

സംസ്ഥാനം പ്രളയം നേരിട്ടപ്പോൾ കോന്ദ്രം ചെയ്ത ചില കാര്യങ്ങളും അവഗണനയും പ്രതിപക്ഷം ശ്രദ്ധിച്ചതും അതിനെതിരെ പ്രതികരിച്ചതും വളരെ നല്ല കാര്യമായികാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാലറി ചാലഞ്ചുവഴി ലഭിച്ച തുകയുമെല്ലൊം തന്നെ മുഖ്യമന്ത്രി വ്യക്തമാക്കി. സാലറി ചാലഞ്ചിന്റെ പേരിൽ പിടിച്ചുപറി നടന്നുവെന്ന പ്രതിപക്ഷ ആരരോപണത്തിനംു അദ്ദേഹം മറുപടി നൽകി. ്ആരോടും ഭീഷണിപ്പെടുത്തി തുക വാങ്ങിയിട്ടില്ലെന്നും ഇതുവരെ 51 ശതമാനം പേരും ഇതിൽ സഹകരിച്ചെന്നും ഇല്ലാത്തവരോട് പ്രതികാര നടപടി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര സഹായം നൽകുന്നതിൽ സർക്കാറിന് ഗുരുതര വീഴ്‌ച്ചയെന്ന് ആരോപിച്ച് പ്രതിപക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ തുടങ്ങി. പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശൻ എംഎൽഎ ആരോപിച്ചു. 100 ദിവസമായിട്ടും അർഹർക്ക് സഹായം കിട്ടിയിട്ടില്ല. നടക്കാത്ത കാര്യങ്ങളാണ് സർ്ക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷം ാരോപിച്ചു.

യുഎഇ സഹായത്തിൽ പത്രസമ്മേശനം വിളിച്ചതും ഇത് അറിയിച്ചതും എങ്ങനെയെന്നും പിന്നീട് ആ തുക കിട്ടാതായത് എങ്ങനെയെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ ഈ വിഷയത്തിൽ മുൻപ് പറഞ്ഞ നിലപാടിൽ തന്നെ മുഖ്യമന്ത്രി ഉറച്ച് നിന്നു. പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ ട്വീറ്റ് ചെയ്ത ശേഷമാണ് താൻ പത്രസമ്മേളനത്തിൽ യുഎഇ സഹായത്തിന്റെ കാര്യം പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

20 ശതമാനം പേർക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും അദ്ദേഹം ആരോപിച്ചു. ബാങ്ക് ലോണുകൾ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും കുടുംബശ്രീ വായ്‌പ്പ പലർക്കും ലഭിച്ചില്ലെന്നും വിമർശനം ഉയർന്നു. തുടർന്ന് സംസാരിച്ച ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ സർക്കാർ നടത്തിയ പ്രവർത്തങ്ങളെ പ്രകീർത്തിച്ചു. സർക്കാർ ഇടപെടൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ധനമാഹരണത്തിന് അടക്കം തടസം നിന്നത് യുഡിഎഫ് ആണെന്നും സജി ചെറിയാൻ ആരോപിച്ചു. സാലറി ചലഞ്ചിന്റെ കാര്യത്തിൽ അടക്കം യുഡിഎഫ് രാഷ്ട്രീയം കളിച്ചെന്നായിരുന്നു ആരോപണം.

അടിയന്തര പ്രമേയത്തിന്മേൽ സഭയിൽ ചർച്ച തുടരുകയാണ്. ദുരിതബാധിതർക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. തുടർന്ന് ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച.പുനഃനിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. വി.ഡി. സതീശനാണ് അടിയന്തരപ്രമേയ ചർച്ചയ്ക്ക് അനുമതി തേടി നോട്ടീസ് നൽകിയത്. ഇതിനിട ശബരിമല വിഷയത്തിൽ നിയമസഭയ്ക്കു മുന്നിൽ എംഎൽഎമാർ നിരാഹാരമിരിക്കുന്നത് അവസാനിപ്പിക്കാൻ സ്പീക്കർ ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്നലെതന്നെ ചർച്ച നടത്തിയെന്നും ഇനിയും തുടരുമെന്നും സ്പീക്കർ പറഞ്ഞു. സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിൽ മുദ്രാവാക്യംവിളിച്ചു. ചോദ്യോത്തരവേളയോട് സഹകരിക്കുന്നു.സർക്കാരിന്റെ പ്രവർത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിച്ചെന്ന് യു.പ്രതിഭ ആരോപിച്ചു. സിപിഎം 30 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച് നൽകി. എഐസിസി എത്ര തുക നല്കി? പ്രതിപക്ഷം സമീപനത്തിൽ മാറ്റം വരുത്തണമെന്നും യു.പ്രതിഭ ആവശ്യപ്പെട്ടു.