തിരുവനന്തപുരം: ഏതെങ്കിലും ഒരു കാര്യത്തിന്റെ കുറ്റമോ നല്ലതോ പറയുമ്പോൾ ജാതി പറയുന്നത് തികച്ചും അസ്ലീലം ആണ് എന്ന് സമ്മതിക്കുന്നു. എന്നാൽ ജാതി പറഞ്ഞ് കുറ്റം പറച്ചിൽ കൂടുന്ന കാലത്ത് അതിന് മറുപടിയായി ഒരു കാര്യം ചൂണ്ടിക്കാട്ടാൻ ജാതി പറഞ്ഞ് കൂടേ ആ ഒരു ഒഴിവ് കഴിവ് വച്ചാണ് ഈ ജാതി പറച്ചിൽ.

കഴിഞ്ഞ അഞ്ച് വർഷവും എല്ലാ നിയമ സഭ യോഗങ്ങളിലും പങ്കെടുത്ത എംഎൽഎമാരുടെ ലിസ്റ്റ് പുറത്ത് വന്നപ്പോൾ ആ പുരസ്‌കാരം നേടിയ 14 പേരിൽ പത്ത് പേരും മുസ്ലിം ആയത് എടുത്ത് പറയേണ്ടത് തന്നെയല്ലേ മുസ്ലീമുകൾ വിദ്യാഭ്യാസം ഇല്ലാത്തവർ ആണെന്നും കച്ചവടക്കാരാണെന്നും ഒക്കെ ആക്ഷേപിക്കുന്നത് പെരുകി വരുമ്പോൾ കേരള നിയമ സഭയിലെ ഈ നേട്ടം ജാതി പറഞ്ഞ് അഭിനന്ദിക്കേണ്ടത് തന്നെയെന്ന് തീർച്ച.

പതിമൂന്നാം കേരള നിയമസഭ സമ്മേളിച്ച മുഴുവൻ ദിവസങ്ങളിലും ഹാജരായി മാതൃക കാട്ടിയത് 14 എംഎ‍ൽഎ മാർ. 16 സമ്മേളനങ്ങളിലായി മൊത്തം 237 ദിവസമാണ് സമ്മേളിച്ചത് .ഈ 237ദിവസവും ഹാജരായവർക്കാണ് 100 ശതമാനം ഹാജർ. അബ്ദുറഹിമാൻ രണ്ടത്താണി, റ്റി. എ. അഹമ്മദ് കബീർ, മുഹമ്മദുണ്ണിഹാജി, എൻ. എ. നെല്ലിക്കുന്ന്, പി. ഉബൈദുള്ള, എം. ഉമ്മർ, വി. എം. ഉമ്മർ മാസ്റ്റർ, കെ. എം. ഷാജി എന്നിവരാണ് മുസ്ലിംലീഗിൽ നിന്ന് നൂറ് ശതമാനം ഹാജരുള്ള എംഎൽഎമാർ. ആകെയുള്ള 20 എംഎൽഎമാരിൽ എട്ട് പേരും ഈ നേട്ടത്തിന് അർഹരായി. ലീഗിന്റെ അഞ്ച് എംഎൽഎമാർ മന്ത്രിമാരാണ്. അവരൊഴികെയുള്ള 15 പേരിൽ പകുതിയിലധികം പേരും നേട്ടത്തിന്റെ പട്ടികയിൽ ഉണ്ട്.

കെ. മുരളീധരൻ, കെ. എസ്. സലീഖ, വി. ഡി. സതീശൻ, ബി. സത്യൻ, സണ്ണി ജോസഫ്, എം. എ. വാഹീദ് എന്നിവരാണ് മറ്റ് 100 ശതമാനക്കാർ. ഇവരെ സ്പീക്കർ എൻ. ശക്തൻ അഭിനന്ദിച്ചു. ഈ നേട്ടം മറ്റ് സാമാജികർക്ക് മാതൃകയാകട്ടെ എന്ന് സ്പീക്കർ അനുമോദന കത്തിൽ ആശംസിച്ചു. ഇതിൽ കെ മുരളീധരനും എംഎ വാഹിദും ബി സത്യനും തലസ്ഥന ജില്ലയിലെ എംഎൽഎമാരാണ്.