ബാനറുകളും പ്ലാക്കാർഡുകളുമായി സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം; അതിർവരമ്പുകൾ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സ്പീക്കർ; പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് സഭാകവാടത്തിലെ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപടൽ വൈകുന്നത്; ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നും പിരിഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. സഭയ്ക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ പ്ലക്കാർഡുകളും ബാനറുകളുമായി അവർ സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു. പലതവണ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട സ്പീക്കർ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിലപാടിനെ വിമർശിച്ചത്. ശബരിമല വിഷയത്തിലാണ് ബാനറുകളും പ്ലാക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ എത്തിയത്. ബാനറുകളും പ്ലാക്കാർഡുകളും ഉപയോഗിച്ച് പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതും തർക്കവിഷയമായി. ബഹളം നിയന്തണാതീതമായതോടെ ചോദ്യോത്തര വേള നിർത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്. അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഹൈബി ഈഡൻ, ഐ.സി ബാലകൃഷ്ണൻ, ടിവി ഇബ്രാഹിം, എം വിൻസന്റ്, ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബുധനാഴ്ച നിരോധനാജ്ഞ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. സഭയ്ക്ക് മുന്നിൽ സത്യാഗ്രഹമിരിക്കുന്ന എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ പ്ലക്കാർഡുകളും ബാനറുകളുമായി അവർ സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു.
പലതവണ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട സ്പീക്കർ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിലപാടിനെ വിമർശിച്ചത്. ശബരിമല വിഷയത്തിലാണ് ബാനറുകളും പ്ലാക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ എത്തിയത്. ബാനറുകളും പ്ലാക്കാർഡുകളും ഉപയോഗിച്ച് പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചതും തർക്കവിഷയമായി. ബഹളം നിയന്തണാതീതമായതോടെ ചോദ്യോത്തര വേള നിർത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്.
അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഹൈബി ഈഡൻ, ഐ.സി ബാലകൃഷ്ണൻ, ടിവി ഇബ്രാഹിം, എം വിൻസന്റ്, ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബുധനാഴ്ച നിരോധനാജ്ഞയുടെ കാലാവധി അവസാനിക്കുമെങ്കിലും നീട്ടാനാണ് സാധ്യത. നേരത്തേ സ്പീക്കറുടെ ചേംബറിൽ വെച്ച് ചർച്ചയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് നിയമസഭാ കവാടത്തിൽ നടക്കുന്ന സത്യാഗ്രഹം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയോ സ്പീക്കറോ ഇടപെട്ടില്ല. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും.