- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ ഇന്നും നിയമസഭ കലുഷിതം; യു.ഡി.എഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; ബഹളം ശക്തമായതോടെ ചേർന്ന് 17-ാം മിനിറ്റിൽ സഭ പിരിച്ചു വിട്ട് സ്പീക്കർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് നിയമസഭ പിരിഞ്ഞു. ചേർന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ ഇന്നത്തേക്ക് സഭ പിരിച്ചു വിട്ടത്. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിൽ സത്യഗ്രഹ സമരത്തിലുള്ള യു ഡി എഫ് എം എൽ എമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിനു മുന്നിൽ പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടർന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിലെത്തി പ്രതിഷേധിക്കുകയാണ്. ശബരിമല സന്നിധാനത്ത് നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കണ മെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ എം എൽ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവർ സത്യാഗ്രഹ സമ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് നിയമസഭ പിരിഞ്ഞു. ചേർന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ ഇന്നത്തേക്ക് സഭ പിരിച്ചു വിട്ടത്. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിൽ സത്യഗ്രഹ സമരത്തിലുള്ള യു ഡി എഫ് എം എൽ എമാരുടെ സമരം അവസാനിപ്പിക്കാൻ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിനു മുന്നിൽ പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടർന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിലെത്തി പ്രതിഷേധിക്കുകയാണ്.
ശബരിമല സന്നിധാനത്ത് നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കണ മെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ എം എൽ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവർ സത്യാഗ്രഹ സമരം ആരംഭിച്ചത്. പ്രശ്‌നപരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കർ ഇതുവരെ പ്രശ്‌നത്തിൽ ഇടപെട്ടിട്ടില്ല. അതേസമയം സന്നിധാനത്തടക്കം നിരോധനാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാരുള്ളത്.