- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എം.സുധീരന്റെ പരാതി അന്വേഷിച്ച് നടപടിയെടുക്കണം; പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
തിരുവനന്തപുരം: താൻ പറയാത്ത കാര്യങ്ങൾ വ്യാജമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന കോൺഗ്രസ് നേതാവ് വി എം. സുധീരന്റെ പരാതി അന്വേഷിച്ച് നിയമപരമായ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി.
ശബരിമല വിഷയത്തിലും തവനൂരിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെക്കുറിച്ചും താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി കാണിച്ച് എടത്തിരിഞ്ഞി വായനശാല ചർച്ചാ വേദി, പോരാളി ഷാജി എന്നീ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ പരാമർശം വന്നതായാണ് വി എം. സുധീരന്റെ പരാതി. ബിഗ് ന്യൂസ് ലൈവ് ഡോട്ട് കോം എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ പേരിലാണ് ഇവ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
ഇക്കാര്യങ്ങൾ അടിയന്തിരമായി അന്വേഷിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്